സഹപ്രവർത്തകയായ കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെയും പിഞ്ചു മക്കളെയും കാെലപ്പെടുത്തിയ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. കൊലപാതകം വാഹാനാപകടമെന്ന് ചിത്രീകരിച്ചാണ് ഇയാൾ രണ്ടുമാസത്തോളം രക്ഷപ്പെട്ടത്.ഹൈദരാബാദ് കാരനായ ബോദ പ്രവീണിനെ 45 ദിവസത്തിന് ശേഷമാണ് പിടികൂടിയത്. ഖമ്മം ജില്ലയിലായിരുന്നു സംഭവം.
മേയ് 28ന് കുടുംബം ഹൈദരാബാദിൽ നിന്ന് ഖമ്മത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കാർ റോഡിന് വശത്തെ മരത്തിൽ പാഞ്ഞുകയറിയാണ് ഭാര്യ ബോദ കുമാരി(26) രണ്ടും മൂന്നും വയസുള്ള പെൺകുഞ്ഞുങ്ങൾ എന്നിവർ മരിച്ചതെന്ന് ഇയാൾ പറഞ്ഞിരുന്നത്.സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ പാെലീസുകാർക്ക് സംശയമുണ്ടായി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊലപാതകം മറച്ചുവയ്‌ക്കാൻ പ്രതി അപകടമുണ്ടായെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചതാണെന്ന് പാെലീസ് കണ്ടെത്തി.
32-കാരനായ പ്രവീണിന് സഹപ്രവർത്തകയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇത് ഭാര്യ അറിഞ്ഞതോടെ വലിയ വഴക്കും തർക്കവുമുണ്ടായി. ഇതിന് പിന്നാലെ കുടുംബത്തെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യയുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ വിഷം കുത്തിവച്ച് അവരെ കൊലപ്പെടുത്തി. തുടർന്ന് മക്കളെ കഴുത്തി ഞെരിച്ചും കൊന്നു. തുടർന്ന് അപകടം നടന്നുവെന്നാ കാട്ടാൻ കാർ മരത്തിലേക്ക് ഓടിച്ചു കയറ്റിയെന്നും എസിപി രമണാമൂർത്തി പറഞ്ഞു.