മുംബൈയിലെ ഡോംബിവലിയിൽ നിന്ന് നടുക്കുന്നാെരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡയയിൽ വൈറലായത്. മൂന്നാം നിലയുടെ കൈവരിയിലിരുന്ന യുവതി സുഹൃത്ത് തമാശയ്‌ക്ക് തള്ളി, നിലതെറ്റിയ ഇവർ താഴെ വീണ് മരിച്ചു. ഇതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഗ്ലോബ് സ്റ്റേറ്റ് കെട്ടിടത്തിലെ ശുചീകരണ തൊഴിലാളിയായ നാഗിനാ ദേവിയാണ് കെട്ടിടത്തിന്റെ നടുത്തളത്തിൽ വീണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കൈവരിയിലിരുന്ന നാഗിനാ ദേവിയുടെ ശരീരത്തിലേക്ക് ബണ്ടി എന്ന യുവാവ് ചായുകയായിരുന്നു. പിന്നാലെ യുവതി നിലതെറ്റി തല കീഴായി മറിഞ്ഞ് മൂന്നാം നിലയിൽ നിന്ന് കെട്ടിടത്തിന്റെ നടുത്തളത്തിലേക്ക് പതിച്ചു. യുവാവും വീഴാൻ ആഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കുകയായിരുന്നു.
പിസാവ്ലി ഏരിയയിൽ കുടുംബത്തിനൊപ്പം താമസിക്കുന്ന യുവതിക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. യുവതി വീഴാനുണ്ടായ സാഹചര്യവും പാെലീസ് പരിശോധിക്കുന്നുണ്ട്.
DOMBIVALI | महाराष्ट्रातील डोंबिवलीमध्ये मित्रांसोबत मस्ती करताना एका महिलेला आपला जीव गमवावा लागला. खरं तर, ही महिला एका इमारतीच्या तिसऱ्या मजल्यावर बाजूला बसली होती. त्याचवेळी तिच्या सहकाऱ्याचा हात तिला लागला, त्यामुळे महिलेचा तोल गेला आणि ती खाली पडली. यामुळे महिलेचा मृत्यू… pic.twitter.com/ZVSPSQVRI0
— ℝ𝕒𝕛 𝕄𝕒𝕛𝕚 (@Rajmajiofficial) July 17, 2024