ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ വീണ്ടും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ജില്ലയിലെ കസ്തിഗർ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
പ്രദേശത്ത് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നുമാണ് പൊലീസ് പ്രതികരിച്ചത്. ദോഡയില്‍ കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജർ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
സംഭവത്തിന് ശേഷം പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിക്കുകയും തെരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ദോഡയിൽ വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചിരിക്കുന്നത്.