ഫിറ്റ്‌നസ് ഫ്രീക്കുകളുടെ കാലമാണിത്. സമൂഹമാദ്ധ്യമങ്ങളിൽ ഡയറ്റും ഫിറ്റ്‌നസും പങ്കുവയ്‌ക്കുന്ന നൂറുകണക്കിന് സെലിബ്രിറ്റികളെയും സാധാരണക്കാരെയും കാണാം. ശാരീരിക ക്ഷമതയ്‌ക്ക്, ആരോഗ്യം പരിപാലിക്കാൻ, തടി കുറയ്‌ക്കാനും കൂട്ടാനും, സൗന്ദര്യ വർദ്ധനവിന് അങ്ങനെ വിവിധങ്ങളായ ആഗ്രഹങ്ങളോടെ ഫിറ്റ്‌നസ് കൃത്യമായി നോക്കുന്ന വലിയൊരു കൂട്ടം നമ്മുക്കിടയിലുണ്ട്. ടി20 നായകസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഫിറ്റ്‌നസ് ചർച്ച വിഷയമാക്കി ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 2023-ലെ ഏകദിന ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കും അതിൽ നിന്നുള്ള തിരിച്ചുവരവും സൂചിപ്പിക്കുന്ന പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
”2023 -ലെ ഏകദിന ലോകകപ്പിനിടെ സംഭവിച്ച പരിക്കിൽ നിന്ന് സുഖം പ്രാപിക്കാനുള്ള യാത്ര പ്രയാസകരമായിരുന്നു. പക്ഷേ, 2024-ലെ ടി20 ലോകകപ്പ് ടി20 ലോകകപ്പ് ജയിച്ചതോടെ ആ ശ്രമമെല്ലാം ഫലം കണ്ടു. നിങ്ങൾ ആഗ്രഹിക്കുന്നത് എന്താണോ അതിന് വേണ്ടി കഠിനാധ്വാനം ചെയ്താൽ ഫലമുണ്ടാകും. കഠിനാധ്വാനം ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകില്ല. കായികക്ഷമത മെച്ചപ്പെടുത്താൻ നമുക്ക് കഠിനാധ്വനം ചെയ്യാം” – പാണ്ഡ്യ കുറിച്ചു. ഇത് സൂചിപ്പിക്കുന്ന രണ്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
“>
ടി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ഹാർദിക്കായിരുന്നു. രോഹിത്തിന് പിൻഗാമിയായി നായക സ്ഥാനത്തേക്ക് താരം എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും യാദവിനെ നായകനാക്കി. സ്ഥിരമായി പരിക്കിന്റെ പിടിയിലാകുന്നതാണ് ഹാർദിക്കിനെ ടീം മാനേജ്‌മെന്റ് നായകസ്ഥാനതത്ത് നിന്ന് തഴയാൻ കാരണം.















