ന്യൂഡൽഹി: ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്ന ടാൻസാനിയൻ പ്രതിരോധമന്ത്രി സ്റ്റെർഗോമെന ടാക്സിനെ നേരിട്ട് വിളിച്ച് ക്ഷേമാന്വേഷണം നടത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു. ചികിത്സാ വിവരങ്ങളും രാജ്‌നാഥ് സിംഗ് ആരാഞ്ഞു.
1960 മുതൽ ഇന്ത്യയും ടാൻസാനിയയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. വിദ്യാഭ്യാസം, വ്യാപാരം, പ്രതിരോധം, സുരക്ഷ, സാമ്പത്തികം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാണ്.
കഴിഞ്ഞ ഒക്ടോബറിൽ ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ ഇന്ത്യ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയവും സാമ്പത്തികവുമായ സഹകരണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടാൻസാനിയൻ പ്രസിഡന്റ് ചർച്ച ചെയ്തു.
സഹകരണത്തെക്കുറിച്ച് ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടാൻസാനിയൻ പ്രസിഡന്റ് ചർച്ച ചെയ്തിരുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ടാൻസാനിയൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു