മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന വില്ലന്മാരിൽ ഒരാളാണ് എബ്രഹാം കോശി. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ താരം. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ മിക്ക സൂപ്പർ താരങ്ങളുടെയും വില്ലന്മാരിൽ ഒരാളായി എബ്രഹാം കോശി വേഷമിട്ടിട്ടുണ്ട്. ഇവർക്കൊപ്പം നിരവധി സംഘടന രംഗങ്ങളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. മൂന്നു സൂപ്പർതാരങ്ങളുടെയും സംഘട്ടന ശൈലിയെ പറ്റി മനസ്സ് തുറക്കുകയാണ് നടൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിൽ സൂപ്പർതാരങ്ങളുടെ മെയ് വഴക്കത്തെ പറ്റി എബ്രഹാം കോശി തുറന്നു പറഞത്.
“സുരേഷ് ഗോപിക്കൊപ്പം ഫൈറ്റ് ചെയ്യാൻ കംഫർട്ടാണ്. സുരേഷിന് നന്നായി ഫൈറ്റ് ചെയ്യാൻ അറിയാം. ഫൈറ്റ് ചെയ്യാനായി ജനിച്ച ആളാണെന്ന് തോന്നിപ്പോകും. അതുപോലെ തന്നെയാണ് ലാലേട്ടനും. ലാലേട്ടന് നാടൻ തല്ലാണ് ഏറ്റവും യോജിച്ചത്. പുലിമുരുകനിലെ ഫൈറ്റ് അല്ല. നല്ല നാടൻ അടി. മമ്മൂക്കയ്‌ക്ക് ഒരു കുഴപ്പമേ ഉള്ളൂ. മമ്മൂക്ക ഓടിനടന്ന് ഇടിക്കത്തില്ല. മമ്മൂക്ക നിക്കുന്നിടത്ത് ഇടികൊള്ളാൻ വില്ലന്മാർ ചെല്ലണം. അവിടെ ചെന്ന് ഇടി വാങ്ങിച്ചു പൊയ്‌ക്കോണം”.
“മമ്മൂക്കയെ പോലെ അല്ല ലാലേട്ടനും സുരേഷേട്ടനും. വില്ലന്മാർ നിൽക്കുന്നിടത്ത് പോയി ഇവർ അടിക്കും. മമ്മൂക്ക അങ്ങനെയല്ല. ഒന്നാമത് മമ്മൂക്ക പ്രായമുള്ള ഒരു മനുഷ്യൻ. മുഖം കൊണ്ട് കസേരയിൽ മാത്രം ഇരുന്ന് ചെയ്യേണ്ട ഒന്നല്ലല്ലോ ഫൈറ്റ്. കയ്യും കാലും ഒക്കെ നന്നായി അനങ്ങണം. മമ്മൂക്കയ്‌ക്ക് അത് പ്രശ്നമൊന്നുമല്ല. കാരണം ഡെയിലി എക്സർസൈസ് ചെയ്യുന്നുണ്ട്. എന്നാലും സംവിധായകർ അദ്ദേഹത്തെ അധികം ഫൈറ്റ് ചെയ്യിപ്പിക്കാറില്ല. എന്നിരുന്നാലും അദ്ദേഹം ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്നത് നല്ല ഫിറ്റ്നസ് ഉള്ളതുകൊണ്ടാണ്. എന്നെക്കൊണ്ട് അങ്ങനെ കഴിയണമെന്നില്ല. അദ്ദേഹം മൂന്നുദിവസംകൊണ്ട് ഫൈറ്റ് ചെയ്യുന്നത് ഞാൻ ചിലപ്പോൾ ഒരാഴ്ച എടുത്തേക്കും”-എബ്രഹാം കോശി പറഞ്ഞു.















