ഹിമാചലിലെ കുഗ്രാമത്തിൽ കന്നുകാലിയെ പരിപാലിച്ച് നടന്ന പെൺകുട്ടി : ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനം ; കേണൽ സ്വപ്ന റാണ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഹിമാചലിലെ കുഗ്രാമത്തിൽ കന്നുകാലിയെ പരിപാലിച്ച് നടന്ന പെൺകുട്ടി : ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനം ; കേണൽ സ്വപ്ന റാണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 01:05 pm IST
FacebookTwitterWhatsAppTelegram

സ്വപ്നം പോലെയൊരു യാത്ര . അത് ആരംഭിച്ചത് ഹിമാചൽ പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് . എത്തി നിന്നത് ഇന്ത്യൻ സൈന്യത്തിലും . അതാണ് കേണൽ സ്വപ്ന റാണയുടെ ജീവിതം . നിശ്ചയദാർഢ്യവും ശക്തിയും എങ്ങനെ മികച്ച വിജയത്തിലേക്ക് നയിക്കുമെന്ന് പഠിപ്പിക്കുന്ന ജീവിതം .

സോളൻ ജില്ലയിലെ ഭവാനിപൂരിലാണ് സപ്ന ജനിച്ചതും വളർന്നതും. കന്നുകാലികളെ പരിപാലിച്ചായിരുന്നു സ്വപ്ന റാണയുടെ ബാല്യകാല ജീവിതം . അച്ഛൻ രാജേന്ദർ താക്കൂർ അധ്യാപകനും അമ്മ കൃഷ്ണ താക്കൂർ വീട്ടമ്മയുമായിരുന്നു .

ദാരിദ്രവും , കഷ്ടതയും തളർത്തുമ്പോഴും സ്വന്തം രാജ്യത്തിന് താൻ കാവൽ നിൽക്കുന്ന സ്വപ്നം ആ കുഞ്ഞിനെ സന്തോഷിപ്പിച്ചു . ഹിമാചൽ പ്രദേശ് സർവ്വകലാശാലയിൽ നിന്ന് എംബിഎ പഠിച്ച ശേഷം സിവിൽ സർവീസസിന് തയ്യാറെടുക്കുക എന്നതായിരുന്നു ആദ്യ ആഗ്രഹം.

കോളേജ് പഠനകാലത്ത് സോളനിലെ 1 എച്ച്പി ഗേൾസ് എൻസിസി ബറ്റാലിയനിൽ സീനിയർ അണ്ടർ ഓഫീസറായി സേവനമനുഷ്ഠിച്ചു, ഇത് സൈനിക മികവിലേക്കുള്ള പാതയുടെ തുടക്കമായി. വളരെ അച്ചടക്കവും പ്രതിബദ്ധതയുമുള്ള ഒരു കേഡറ്റായിരുന്നു സ്വപ്ന . കാർഗിൽ ജില്ലയിലെ ആദരണീയമായ കാർഗിൽ വിജയ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹിമാചൽ പ്രദേശിൽ നിന്നുള്ള ഏക എൻസിസി കേഡറ്റായിരുന്നു അവർ. കേണൽ റാണ 2003-ൽ സർവീസ് സെലക്ഷൻ ബോർഡ് പാസായതിന് ശേഷം ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ചേർന്നു. 2004-ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു . 2004-ൽ ആർമി ഓർഡനൻസ് കോർപ്‌സിൽ കമ്മീഷൻ ചെയ്യപ്പെട്ട സപ്‌ന, ആർമി ഓർഡനൻസ് കോർപ്‌സ് സെൻ്ററിന്റെയും സ്‌കൂളിന്റെയും കമാൻഡൻ്റ് ഉൾപ്പെടെ നിരവധി അഭിമാനകരമായ നിയമനങ്ങൾ വഹിച്ചിട്ടുണ്ട്.

തന്റെ മൂന്ന് മക്കളിൽ, പഠനത്തിൽ മിടുക്ക് കാട്ടിയത് സ്വപ്നയാണെന്ന് അമ്മ കൃഷ്ണ ഠാക്കൂർ പറയുന്നു . “ഞങ്ങൾ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ളവരാണ്, ഞങ്ങളുടെ ഗ്രാമത്തിനോ പഞ്ചായത്തിനോ അപ്പുറത്തേക്ക് ഞങ്ങളുടെ മകൾക്ക് പോകാ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,”- കൃഷ്ണ ഠാക്കൂർ പറയുന്നു

ഇന്ന് ആ മകൾ നോർത്ത് ഈസ്റ്റിലെ ആർമി സർവീസ് കോർപ്സ് ബറ്റാലിയന്റെ കമാൻഡാണ് . ഈ നേട്ടം കൈവരിക്കുന്ന ഹിമാചൽ പ്രദേശിൽ നിന്നുള്ള ആദ്യ വനിതാ ഓഫീസറും സ്വപ്നയാണ്. അർഹതയ്‌ക്കുള്ള അംഗീകാരമായി സേനാ മെഡലും ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ കാർഡും സ്വപ്നയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

Tags: swpana rana
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies