വരുന്ന തിങ്കളാഴ്ച(22) അഞ്ചു മണിക്കൂർ ചെന്നൈ നഗരത്തിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ചെന്നൈ നഗരത്തിലെ പ്രധാന പ്രദേശങ്ങളിലാണ് അഞ്ചു മണിക്കൂർ പവർ കട്ടുണ്ടാവുക.അറ്റകുറ്റ പണികളെ തുടർന്നാണ് വൈദ്യുതി മുടങ്ങുന്നതെന്നും ജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഉച്ചയ്ക്ക് രണ്ടുമണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് വൈദ്യുതി മുടങ്ങുന്നത്.പല്ലാവരം, അഡയാർ, തൊണ്ടിയാർപേട്ട്, ഐടി കോറിഡോർ എന്നിവയടക്കമുള്ള നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം ബാധിക്കും.