29-കാരനായ ഇന്ത്യൻ വംശജൻ അമേരിക്കയിലെ ഇന്ത്യാനയിൽ വെടിയേറ്റ് മരിച്ചു. നവവരനായ ഗാവിൻ ദസൗറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം. മെക്സിക്കൻ സ്വദേശിയായ ഭാര്യക്കൊപ്പം വീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. ആഗ്ര സ്വദേശിയായ ഗാവിന്റെ വിവാഹം ജൂൺ 29നാണ് കഴിഞ്ഞത്. ഇൻഡി സിറ്റിയിലായിരുന്നു ആക്രണം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
കാറിൽ നിന്നിറങ്ങിയ യുവാവ് പിക് അപ് ട്രക്കിലെ ഡ്രൈവറുമായി തർക്കിക്കുന്നതിനിടെ വാഹനത്തിലിരുന്നയാൾ പൊടുന്നനെ വെടിയുതിർത്തു. പോയിൻ്റ് ബ്ലാങ്കിൽ യുവാവിന് മൂന്ന് വെടിയേറ്റു. ഗാവിനും തോക്കുമായാണ് ട്രക്കിന് ഗ്ലാസിൽ ഇടിച്ച് ആക്രോശിച്ചത്. തർക്കം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരിച്ചു. പ്രതിയെ പൊലീസ് പിടികൂടി. പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവച്ചതെന്നാണ് ഇയാളുടെ മൊഴി.