ഇനി ഇന്ത്യൻ ഗോൾവലയുടെ കാവലാളായി ശ്രീജേഷ് ഇല്ല; ഒളിമ്പിക്സോടെ വിരമിക്കുന്നതായി മലയാളി കരുത്ത് 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി ഇന്ത്യൻ ഗോൾവലയുടെ കാവലാളായി ശ്രീജേഷ് ഇല്ല; ഒളിമ്പിക്സോടെ വിരമിക്കുന്നതായി മലയാളി കരുത്ത് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 03:22 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇന്ത്യൻ ഹോക്കിയിൽ മലയാളികളുടെ അഭിമാനതാരമായിരുന്ന പി.ആർ ശ്രീജേഷ് വിരമിക്കുന്നു. അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന് താരം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രഖ്യാപിച്ചത്. അന്താരാഷ്‌ട്ര ഹോക്കിയിലെ അവസാന അദ്ധ്യായത്തിന്റെ വാതിൽപ്പടിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് പിആർ ശ്രീജേഷിന്റെ സുദീർഘമായ കുറിപ്പ് തുടങ്ങുന്നത്. ഒളിമ്പിക്സോടെ കരിയറിന് ഫുൾസ്റ്റോപ്പ് ഇടുമെന്നാണ് പ്രഖ്യാപനം.

ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിൽ നിന്ന് തുടങ്ങി ഇതുവരെയുളള തന്റെ യാത്രകൾ ജീവിതത്തെ തന്നെ നിർവ്വചിക്കുന്നതായിരുന്നുവെന്ന് ശ്രീജേഷ് ചൂണ്ടിക്കാട്ടുന്നു. എന്റെ ഹൃദയം നന്ദിയും കടപ്പാടും കൊണ്ട് വിങ്ങുകയാണെന്ന് ശ്രീജേഷ് കുറിച്ചു. പാകിസ്താനുമായി ഇഞ്ചോടിഞ്ച് പൊരുതി ഷൂട്ടൗട്ടിലൂടെ നേടിയ ആദ്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങളാണെന്ന് ശ്രീജേഷ് പറയുന്നു.

ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിനെ നയിക്കുകയെന്നത് വാക്കുകൾക്ക് അതീതമായി അഭിമാനം നൽകുന്ന കാര്യമാണെന്നും ശ്രീജേഷ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടതും അംഗീകാരമാണ്.

2020 ടോക്കിയോ ഒളിമ്പിക്‌സിൽ നേടിയ വെങ്കല മെഡൽ സ്വപ്‌നനേട്ടമായിരുന്നുവെന്നും താരം കുറിച്ചു. ഏറെ അഭിമാനത്തോടെയാണ് കരിയറിൽ തിരിഞ്ഞുനോട്ടം നടത്തുന്നത്. കുടുംബത്തിൽ നിന്നും സഹതാരങ്ങളിൽ നിന്നും പരിശീലകരിൽ നിന്നും ആരാധകരിൽ നിന്നും സ്‌നേഹത്തിനും പിന്തുണയ്‌ക്കും എന്നും കടപ്പെട്ടിരിക്കുമെന്നും താരം പറഞ്ഞു.

 

Tags: hockeyPR SREEJESH2024INTERNATIONALPARIS OLYMPICS 2024retire
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies