ഇന്ത്യയുടെ വിജയ "ശ്രീ'ലോകത്തിന്റെയും; 328 മത്സരങ്ങൾ; എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങൾ; ഇതിഹാസം കളം വിടുമ്പോൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയുടെ വിജയ “ശ്രീ’ലോകത്തിന്റെയും; 328 മത്സരങ്ങൾ; എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങൾ; ഇതിഹാസം കളം വിടുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 08:27 pm IST
FacebookTwitterWhatsAppTelegram

—ആർ.കെ രമേഷ്—

പറാട്ട് രവീന്ദ്രൻ ശ്രീജേഷ് എന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ കവലാൾ, നീണ്ട 19 വർഷത്തെ കരിയറിനാെടുവിൽ ഹോക്കി സ്റ്റിക് താഴെവയ്‌ക്കാനൊരുങ്ങുമ്പോൾ അതുവരെയും കാത്ത ​ഗോൾവല നിറയുന്നത് എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളും അനുമോദനങ്ങളും കൊണ്ടാണ്. ഇതുവരെ കളിച്ച 328 മത്സരങ്ങളിൽ ശ്രീജേഷ് ഇന്ത്യയുടെ വൻമതിലായി. ജിവി രാജ കായിക സ്കൂളിന്റെ മുറ്റത്ത് നിന്നാണ് ശ്രീജേഷിന്റെ യാത്ര തുടങ്ങുന്നത്. 2000 ൽ ആണ് ശ്രീജേഷ് ജി.വി.രാജ സ്കൂളിലെത്തുന്നത്. അത്ലറ്റിക് വിഭാഗത്തിലാണ് പ്രവേശിച്ചതെങ്കിലും പിന്നീട് ഹോക്കി ഗോളിയായത് ചരിത്രം. ഏതൊരു സാധാരണ കുടുംബത്തെയും പോലെ ധനം തന്നെയായിരുന്നു ശ്രീജേഷിന്റെ സ്വപ്നങ്ങൾക്കും അതിർവരമ്പുകൾ തീർത്തത്. കൃഷിക്കാരനായ അച്ഛൻ പി.ആർ രവീന്ദ്രനെ സഹായിക്കാൻ പാടം ഉഴാനും കൊയ്യാനും മെതിക്കാനുമൊക്കെ ശ്രീജേഷ് ഒപ്പം കൂടുമായിരുന്നു.

തന്റെ ആദ്യ ഹോക്കി കിറ്റ് വാങ്ങാൻ പിതാവ് രവീന്ദ്രന് ഉപജീവന മാർ​ഗമായിരുന്ന കറവ പശുവിനെ വിൽക്കേണ്ടി വന്ന കഥയും ശ്രീജേഷ് തന്നെയാണ് വിരമിക്കൽ പ്രഖ്യാപനത്തിലൂടെ പറഞ്ഞത്. പിതാവിന്റെ ത്യാ​ഗവും കരുതലുമാണ് പിന്നീടുള്ള യാത്രയ്‌ക്ക് ശ്രീജേഷിന് കരുത്തായത്. 2006-ലാണ്ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായത്തിൽ ആദ്യമായി ​ഗോൾവലയുടെ കാവലാളാകുന്നത്. പിന്നീടിങ്ങോട്ട് ലോകം കണ്ടത് കഠിനാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും നേർസാക്ഷ്യം.

2011 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് കിരീടം സമ്മാനിച്ചത് ഈ കിഴക്കമ്പലംകാരന്റെ പ്രതിരോധമായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ​ഗോൾരഹിതമായിരുന്ന മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു. ഹസീം അബ്ദുൾ ഖാന്റെയും ഷഫ്ഖത് റസൂലിന്റെയും ഷോട്ടുകൾ തടഞ്ഞിട്ട് ശ്രീജേഷ് ഇന്ത്യയുടെ ഹീറോയാവുകയായിരുന്നു. 2014 ൽ ഇന്ത്യക്ക് 16 വർഷത്തിന് ശേഷം ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ സമ്മാനിക്കുന്നതിലും ശ്രീജേഷിന്റെ കൈയൊപ്പുണ്ടായിരുന്നു. അന്നും ഷൂട്ടൗട്ടിൽ പാകിസ്താൻ തന്നെ എതിരാളികൾ രണ്ടു കിക്കുകൾ തടുത്തിട്ട് ശ്രീജേഷ് ഇന്ത്യയുടെ അഭിമാനമുയർത്തി. പിന്നീട് ഇങ്ങോട്ട് ഇന്ത്യക്ക് നിരവധി കിരീടങ്ങൾ സമ്മാനിക്കുന്ന അത്ഭുത പ്രകടനം കേരള താരത്തിൽ നിന്നുണ്ടായി.

മൂന്നു തവണ ഒളിമ്പിക്സിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു ( ലണ്ടൻ, റിയോ, ടോക്കിയോ) ടോക്കിയോയിൽ വെങ്കലം നേട്ടം. പാരിസിലെ നാലാം ഒളിമ്പിക്സിനൊരുങ്ങുന്ന ശ്രീജേഷിന് വേണ്ടി സ്വർണം കാെയ്യാൻ കച്ചക്കെട്ടിയാണ് ഇന്ത്യൻ ടീം പോകുന്നത്.മൂന്ന് തവണ കോമൺവെൽത്ത് ​ഗെയിംസിന്റെ ഭാ​ഗമായി( രണ്ടു തവണ വെള്ളി നേടി).നാല് ഹോക്കി ലോകകപ്പുകളിൽ ഭാ​ഗമായപ്പോൾ മൂന്ന് തവണ ഏഷ്യൻ ​ഗെയിംസിലും പങ്കെടുത്തു.(രണ്ടു ​ഗോൾഡും ഒരു സിൽവറും). രണ്ടുതവണ ലോകത്തിലെ ഏറ്റവും മികച്ച ​ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു(2020-21,2021-22) ഹോക്കി ഇന്ത്യയുടെ മികച്ച ​ഗോൾകീപ്പറായത് മൂന്ന് തവണ(2014,2021,2023). ഹോക്കി ഇന്ത്യയുടെ ബെൽജിത് സിം​ഗ് അവാർഡ് 2015 ൽ നേടി.2015ൽ അർജുന അവാർഡ്, 2017-ൽ പദ്മശ്രീയും 2021ൽ രാജ്യം ഖേൽരത്ന പുരസ്കാരവും നൽകി ആദരിച്ചു.

Tags: indiasstarhockeyPR SREEJESHlegend
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies