സിനിമയിലെ അവസരങ്ങൾക്കായി ശരീര പ്രദർശനം നടത്തുന്നുവെന്ന ട്രോളുകളോട് പ്രതികരിച്ച് നടി സാനിയ ഇയ്യപ്പൻ. വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. സിനിമയിൽ അവസരം കിട്ടാൻ തുണിയുടെ അളവ് കുറയ്‌ക്കുന്നു എന്നാണ് പലരുടെയും വിമർശം. എന്നാൽ അങ്ങനെ അവസരം കിട്ടുമായിരുന്നെങ്കിൽ ഞാൻ ഹോളിവുഡിൽ എത്തുമായിരുന്നു എന്നാണ് സാനിയയുടെ മറുപടി.
വ്യക്തിഹത്യ ചെയ്യുന്നവരെ മൈൻഡ് ചെയ്യാറില്ല. എന്ത് നല്ലകാര്യത്തിലം കുറ്റം കണ്ടെത്തി ഇടിച്ചുത്താഴ്‌ത്താനാണ് കൂടുതൽപേർക്കും താത്പ്പര്യം. സോഷ്യൽ മീഡിയ ട്രോളുകൾ നോക്കി ജീവിക്കാനാകില്ല. അച്ഛനും അമ്മയും ചേച്ചിയുമാണ് എന്റെ ശക്തി അവരുടെ പിന്തുണ മാത്രം മതി മുന്നോട്ട് പോകാനെന്നും നടി പറയുന്നു.
ശരീരത്തിൽ എട്ടു ടാറ്റുകളുണ്ട്. ഓരോ ടാറ്റുവിന് പിന്നിലും ഓരോ കഥയുണ്ട്. ചിലപ്പോഴെക്കെ ചിലത് മായ്ച്ചുകളഞ്ഞാലോ എന്ന് തോന്നാറുണ്ടെന്നും സാനിയ പറഞ്ഞു. ക്യാരക്ടർ റോളുകൾ ചെയ്യുന്നതിൽ താത്പ്പര്യക്കുറവില്ല, എന്നാൽ മലയാളത്തിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്നു തോന്നിയപ്പോഴാണ് ബ്രേക്ക് എടുത്തതെന്നും നടി വ്യക്തമാക്കി.