യു.എ.ഇ സന്ദർശിക്കുന്നവർക്ക് സന്ദർശക വിസയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട പദ്ധതി പ്രഖ്യാപിച്ചു. അടിയന്തര ഘട്ടങ്ങളിൽ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി എന്ന് മുതലാണ് പ്രാബല്യത്തിൽ വരുകയെന്ന് വ്യക്തമാക്കിയിട്ടില്ല
യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി എന്നീ വകുപ്പുകളാണ് സന്ദർശക വിസയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാക്കുന്ന പദ്ധതിക്ക് പിന്നിൽ. ഐ.സി.പിയുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷൻ വഴി സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടി ലഭ്യമാവുന്ന തരത്തിലുള്ള പദ്ധതിയാണ് നടപ്പിലാക്കുക.
അടിയന്തര ഘട്ടങ്ങളിൽ സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രമുഖ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള ഇൻഷുറൻസ് പാക്കേജുകൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തും. ഇതുവഴി അപേക്ഷകർക്ക് യോജിച്ച തരത്തിലുള്ള ഇൻഷുറൻസ് സ്‌കീമിൽ പങ്കാളികളാകാം.
നിലവിൽ സന്ദർശക വിസ ലഭിച്ച ശേഷം അംഗീകൃത സ്വകാര്യ ഇൻഷുറൻസ് സേവന ദാതാക്കളിൽ നിന്നുള്ള ഇൻഷുറൻസ് എടുത്ത രേഖ ഇമിഗ്രേഷൻ ക്ലിയറൻസ് സമയത്ത് ഹാജരാക്കിയാൽ മതി.