മമ്മൂട്ടിയും സുരേഷ് ഗോപിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷത്തേക്ക് നീട്ടി വച്ചു. മൂന്നു താരങ്ങൾക്കും ഒരുമിച്ച് ഡേറ്റ് കിട്ടാത്തതിനാലാണ് ഷൂട്ടിംഗ് മാറ്റിയത്. അടുത്ത വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
‘അറിയിപ്പി’ന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി കമ്പനിയും ഫഹദ് ഫാസിലിന്റെ നിർമ്മാണ കമ്പനിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങുന്ന മലയാള സിനിമയിൽ ഒന്നായിരിക്കും ഇതെന്നും സൂചനകളുണ്ട്.
ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലുണ്ടെന്നാണ് വിവരം. ക്രൈം-ത്രില്ലർ ജോണറിലാണ് ചിത്രമൊരുങ്ങുന്നത്.















