സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം പൊറാട്ട് നാടകത്തിലെ പുതിയ ഗാനം പുറത്തെത്തി. വട്ടപ്പൊട്ടുകാരി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ധർമജൻ ബോൾഗാട്ടിയും ചിത്രാ നായരുമാണ് ഗാന രംഗത്തിലുള്ളത്. പി മോഹനൻ മാസ്റ്ററുടെ വരികൾ സഫീർ കുറ്റ്യാടിയാണ് ആലപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 9-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ഫാമിലി കോമഡി എന്റടൈൻമെന്റ് ചിത്രമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കരാണ് ചിത്രം നിർമിക്കുന്നത്.
മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ സുനീഷ് വാരനാടാണ് പൊറാട്ട് നാടകത്തിന്റെയും തിരക്കഥ എഴുതിയത്. രമേഷ് പിഷാരടി, രാഹുൽ മാധവ്, ഷുക്കൂർ വക്കീൽ, സിബി തോമസ്, ഐശ്വര്യ മിഥുൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.