ഫ്രാൻസിലെ റെയിൽവേ ശൃംഖലകൾക്ക് നേരെ ആക്രമണം; ട്രെയിൻ സർവീസുകൾ അവതാളത്തിൽ; സംഭവം ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ ശേഷിക്കെ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫ്രാൻസിലെ റെയിൽവേ ശൃംഖലകൾക്ക് നേരെ ആക്രമണം; ട്രെയിൻ സർവീസുകൾ അവതാളത്തിൽ; സംഭവം ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ ശേഷിക്കെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 01:39 pm IST
Facebook
Twitter
WhatsAppTelegram

പാരിസ്: ഫ്രാൻസിലെ അതിവേഗ റെയിൽ കമ്പനിയുടെ റെയിൽവേ ശൃംഖലകൾക്ക് നേരെ കൂട്ടാക്രമണം. ലോകം ഉറ്റുനോക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ആക്രമണം നടന്നത്. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടു.

ഇതേത്തുടർന്ന് പാരിസിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഫ്രാൻസിന്റെ വിവിധയിടങ്ങളിലെ റെയിൽവേ സംവിധാനങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടന്നത്. പലയിടങ്ങളിലും തീ വച്ചും അക്രമികൾ സംവിധാനങ്ങൽ നശിപ്പിച്ചു. പാരീസിൽ നിന്ന് തീരദേശങ്ങളിലേക്ക് പോകുന്ന അതിവേഗ എൽജിവി അൽലാന്റിക് ലൈനുകളെയും വടക്ക്-കിഴക്കൻ ലൈനുകളെയുമാണ് ആക്രമണം കൂടുതലായി ബാധിച്ചത്.

ആക്രമണത്തെ ഫ്രാൻസ് ഗതാഗത മന്ത്രി അപലപിച്ചു. അട്ടിമറി ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഫ്രാൻസ് ഗതാഗത മന്ത്രി എക്‌സിൽ കുറിച്ചു. ഏത് തരത്തിലുള്ള ആക്രമണങ്ങൾ അഴിച്ചുവിട്ടാലും അവയെല്ലാം പ്രതിരോധിച്ച് മികച്ച രീതിയിൽ പാരീസിൽ ഒളിമ്പിക്‌സ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ മറ്റ് ലൈനുകളിലേക്കുള്ള ട്രെയിനുകൾ വഴി തിരിച്ച് വിടുകയാണ്. ആക്രമണങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ റെയിൽവേ സ്‌റ്റേഷനുകളിലേക്ക് യാത്രക്കാർ എത്തുന്നത് താത്കാലികമായി ഒഴിവാക്കണമെന്നും റദ്ദാക്കിയ ട്രെയിൻ ടിക്കറ്റുകളുടെ നിരക്കുകൾ തിരിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു.

Tags: franceAttackTRAIN SERVICEPARIS
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies