ക്രൂര കാെലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിഹാർ സ്വദേശിനിയായ 22കാരിയാണ് ബെംഗളൂരുവിൽ ദാരുമായി അജ്ഞാതന്റെ കുത്തേറ്റ് മരിച്ചത്. ബെംഗളൂരുവിലെ കോറമംഗലയിലെ ഒരു പിജിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി 11.10 നും 11.30നും മദ്ധ്യേയായിരുന്നു ആക്രമണം. കൃതി എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്.
ബാഗുമായി എത്തുന്ന പ്രതി യുവതിയുടെ മുറിയുടെ കതകിൽ തട്ടുന്നത് സിസിടിവിയിൽ കാണാം. കതക് തുറന്ന് അകത്ത് കയറി നിമിഷങ്ങൾക്കകം ഇരുവരും ഇടനാഴിലേക്ക് വീണ്ടുമെത്തി. യുവതി നിലവിളിച്ചുകാെണ്ടാണ് വന്നത്. യുവാവിന്റെ പിടിയിൽ നിന്ന് കുതറി ഓടാനും ശ്രമിക്കുന്നത് കാണാമായിരുന്നു.
ശേഷം യുവതി ഇയാൾ കുത്തിവീഴ്‌ത്തുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. യുവതിക്ക് അറിയാവുന്ന ആളാകും യുവാവെന്ന നിഗമനത്തിലാണ് പൊലീസ്. കൃതിയുടെ മുൻ റൂംമേറ്റിനെ പൊലീസ് ചോദ്യം ചെയ്യും. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.കൊലപാതകത്തിന് പിന്നിലുള്ള കാരണവും വ്യക്തമല്ല.
#CCTV footage surfaces ⚠️ #BengaluruShocker
The assailant broke in and slit her throat late Tuesday night between 11:10 and 11:30 PM.
The attacker entered the PG armed with a knife. Kriti was killed instantly near her room on the third floor.
Koramangala police believe the… https://t.co/qH8s3BSDPd pic.twitter.com/7EuwmEEk0Y
— Sneha Mordani (@snehamordani) July 26, 2024