ഒളിമ്പിക്സിലെ ആദ്യ അങ്കത്തിന് ഇന്ത്യൻ ഹോക്കി സംഘം നാളെ ഇറങ്ങും. ഇന്ത്യൻ സമയം രാത്രി 9നാണ് മത്സരം. ന്യൂസിലൻഡാണ് എതിരാളികൾ. മരണ ഗ്രൂപ്പായ പൂൾ ബിയിൽ നിലവിലെ ചാമ്പ്യന്മാരായ ബെൽജിയം, ശക്തരായ ഓസ്‌ട്രേലിയ, അർജൻ്റീന, ന്യൂസിലൻഡ്, അയർലൻഡ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. പൂൾ എയിൽ നെതർലൻഡ്‌സ്, ജർമനി, ഗ്രേറ്റ് ബ്രിട്ടൻ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ആതിഥേയരായ ഫ്രാൻസ് എന്നിവരും ഉൾപ്പെടുന്നു. ഓരോ പൂളിൽ നിന്നും നാല് ടീമുകൾ വീതം ക്വാർട്ടറിലെത്തും.
41 വർഷത്തെ മെഡൽ വരൾച്ച തീർത്ത് ടോക്കിയോ ഒളിമ്പിക്സിലാണ് ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയത്. ഇത് പാെന്നാക്കി ശ്രീജേഷിന് അവിസ്മരണീയ യാത്രയയപ്പ് നൽകുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 16 അംഗ ടീമിൽ 11 ഒളിമ്പ്യന്മാരുണ്ട്.ശ്രീജേഷും മൻപ്രീത് സിംഗും നാലാം ഒളിമ്പിക്സിനാണ് ഇറങ്ങുന്നത്.
കായിക മാമാങ്കത്തിന് ശേഷം മൻപ്രീതും വിരമിക്കൽ പ്രഖ്യാപിച്ചേക്കും. ഇന്ത്യയുടെ രണ്ടാം മത്സരം അർജൻ്റീനയക്കെതിരെ 29നാണ്. വൈകിട്ട് 4.15നാണ് മത്സരം. 30ന് വൈരിട്ട് 4.45ന് അയർലൻഡിനെയും ഓഗസ്റ്റ് ഒന്നിന് ബെൽജിയത്തെയും രണ്ടിന് ഓസ്ട്രേലിയയെയും ഇന്ത്യ നേരിടും.
Mark your calendars!
Here’s when and where you can catch Team India in action at the Paris Olympics 2024. 🏑🔥
Watch it all go down live on @JioCinema and @Sports18 #HockeyIndia #IndiaKaGame #HockeyLayegaGold #Paris2024 #Hockey #IndiaAtParis #Cheer4Bharat #WinItForSreejesh
.… pic.twitter.com/kcCuPdT9tF— Hockey India (@TheHockeyIndia) July 26, 2024