പൂജ നടത്തുന്നതിനിടെ പൂജാരിയെ ക്ഷേത്രത്തിൽ കയറി ബലമായി കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം തിരുവനന്തപുരത്ത്; പ്രതിഷേധം ഉയരുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂജ നടത്തുന്നതിനിടെ പൂജാരിയെ ക്ഷേത്രത്തിൽ കയറി ബലമായി കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം തിരുവനന്തപുരത്ത്; പ്രതിഷേധം ഉയരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2024, 01:49 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീകോവിലിൽ പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ ക്ഷേത്രത്തിൽ കയറി ബലമായി കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരുവനന്തപുരം ആറ്റുകാൽ കുര്യാത്തി അമ്മൻകോവിൽ പൂജാരി അരുൺ പോറ്റിയെ ആണ് പൊലീസ് ബലമായി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വെളളിയാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം.

ക്ഷേത്ര ഭാരവാഹികളിൽ നിന്നുൾപ്പെടെ പ്രതിഷേധമുയർന്നതോടെ രാത്രി എട്ട് മണിയോടെ പൊലീസ് പറഞ്ഞുവിടുകയായിരുന്നു. അരുൺ പോറ്റി നാല് മാസങ്ങൾക്ക് മുൻപ് പൂജാരിയായിരുന്ന പൂന്തുറ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കാണാതായ സംഭവത്തിലായിരുന്നു പൊലീസിന്റെ അതിരുവിട്ട നടപടി. വിഗ്രഹം കാണാതായതുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അരുൺ പോറ്റി പറയുന്നു.

പൂന്തുറ ക്ഷേത്രത്തിലെ സെക്രട്ടറിയുമായി പിണങ്ങിയാണ് ജോലിയിൽ നിന്നും ഇറങ്ങിയത്. അങ്ങനെ ഇറങ്ങിയ എല്ലാവരുടെയും പേരുകളും വിഗ്രഹം കാണാതായതുമായി ബന്ധപ്പെട്ട് അവർ പറഞ്ഞിരുന്നു. ആ കൂട്ടത്തിലാണ് തന്റെ പേരും പറഞ്ഞത്. നേരത്തെ ഇക്കാര്യത്തിൽ പൊലീസ് വിളിക്കുകയും ശനിയാഴ്ച സ്റ്റേഷനിലെത്താമെന്ന് താൻ പറയുകയും ചെയ്തതാണ്. ഇതിനിടയിലാണ് വെളളിയാഴ്ച വൈകിട്ട് ക്ഷേത്രത്തിൽ കയറി പൊലീസ് തന്നെ ബലമായി കൂട്ടിക്കൊണ്ടു പോയതെന്നും അരുൺ പോറ്റി പറയുന്നു.

വൈകിട്ട് അഞ്ച് മണിയോടെ താൻ പതിവായി അമ്പലത്തിലെത്തും. ദീപാരാധനയ്‌ക്കുളള ഒരുക്കങ്ങളുമായി ശ്രീകോവിലികത്ത് നിൽക്കുമ്പോഴാണ് പൊലീസ് വന്നത്. അരുൺ പോറ്റിയല്ലേ എന്ന് ചോദിച്ചു, അതെയെന്ന് മറുപടി നൽകി. പടിയിൽ നിന്ന് ഇറങ്ങി വന്നപ്പോഴേക്കും വണ്ടിയിൽ കയറാൻ പറഞ്ഞു. എന്തിനാണ് എന്ന് ചോദിച്ചു. പൂന്തുറ സ്റ്റേഷനിൽ നിന്നാണ്, കാര്യം അറിയാമല്ലോ എന്നായിരുന്നു മറുപടിയെന്ന് അരുൺ പോറ്റി പറഞ്ഞു.

പൊലീസ് വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി മെഡിക്കൽ എടുപ്പിച്ച ശേഷം സ്റ്റേഷനിൽ എത്തിച്ചു. വിഗ്രഹം കാണാതായതുമായി ബന്ധപ്പെട്ട് ചോദിച്ചു. തനിക്ക് ആരെയെങ്കിലും സംശയമുണ്ടോ എന്ന് ചോദിച്ചു. എനിക്ക് അറിയില്ല സാറെ എന്ന് പറഞ്ഞു. എട്ട് മണിയായപ്പോൾ പൂജ കഴിഞ്ഞില്ലല്ലോ പൊയ്‌ക്കൊളാൻ പറഞ്ഞു. ഇനി പോകണ്ട സാറെ അപമാനിക്കപ്പെട്ടു എന്ന് പറഞ്ഞപ്പോൾ പൊലീസ് ജീപ്പിൽ കയറ്റി ക്ഷേത്രത്തിന് സമീപം കൊണ്ടുവിടുകയായിരുന്നു.

സംഭവത്തിൽ ഫോർട്ട് എസിപിയെ നേരിൽ കണ്ട് അരുൺ പോറ്റി പരാതി നൽകി. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാമെന്ന് എസിപിയും ഉറപ്പ് നൽകിയതായി അരുൺ പോറ്റി പറഞ്ഞു.

Tags: crime newsപരാതിആറ്റുകാൽ കുര്യാത്തിമുത്തുമാരിയമ്മൻ കോവിൽഅരുൺ പോറ്റിപൂന്തുറ പൊലീസ്
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies