ധനുഷ് വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രം കുബേരന്റെ ഫസ്റ്റ്ലുക്ക് വീഡിയോ പുറത്ത്. ധനുഷിന്റെ 41-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ പങ്കുവച്ചത്. ശിവന്റെയും പാർവതിയുടെയും ചിത്രത്തിലേക്ക് നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന ധനുഷിനെയാണ് വീഡിയോയിൽ കാണാനാകുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശിവരാത്രി ദിനത്തിൽ പുറത്തെത്തിയിരുന്നു. സാധാരണക്കാരനിൽ സാധാരണക്കാരനായാണ് ധനുഷ് കുബേരനിലെത്തുന്നതെന്ന് പുറത്തെത്തിയ വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ധനുഷിന്റെ 51-ാമത്തെ ചിത്രമാണ് ‘കുബേര’.
രശ്മിക മന്ദാന, നാഗാർജുന, സന്ദീപ് കിഷൻ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ഈ വർഷാവസാനം കുബേര തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
ധനുഷ് നായകനായി അടുത്തിടെ റിലീസിനെത്തിയ ചിത്രമാണ് രായൺ. ജൂലൈ 26-ന് തിയേറ്ററിലെത്തിയ ചിത്രം ആഗോള ബോക്സോഫീസിൽ 50 കോടിയിലേക്ക് കുതിക്കുകയാണ്. ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന സവിശേഷത കൂടി രായണിനുണ്ട്.















