മനാമ: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഭാരതീയ സ്ഥാനപതി വിനോദ് കെ ജേക്കബ് ഉദ്ഘാടനം ചെയ്തു. എ.പി.ഇ.ഡി.എ സെക്രട്ടറി ഡോ. സുദാൻഷു, ഡയറക്ടർ ഡോ. തരുൺ ബജാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ ലുലു ഗ്രൂപ്പ്
ഡയറക്ടർ ജുസർ രൂപാവാലയും സീനിയർ മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് സ്വാഗതം ചെയ്തു.
അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (എ.പി.ഇ.ഡി.എ) സഹകരിച്ചാണ് ഫെസ്റ്റിവൽ. പ്രീമിയം ബസുമതി അരി ഇനങ്ങൾ, മൃഗ ഉൽപന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ കൂടാതെ ബിരിയാണി, മജ്ബൂസ് തുടങ്ങിയ രുചിക്കൂട്ടുകൾ ലുലുവിൽ പ്രദർശിപ്പിച്ചു.
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ൽ സാന്നിധ്യമെന്ന നിലയിൽ, ഇന്ത്യൻ ഭക്ഷ്യ-കാർഷിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി എ.പി.ഇ.ഡി.എയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു.