പാലക്കാട്: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ചുരം റോഡുകളിലൂടെയുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി. വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനങ്ങൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും. നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള യാത്രക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
മുഴുവൻ സമയ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പൊതുഗതാഗതങ്ങൾക്കും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങൾക്കും തോട്ടം മേഖലയിലെ ചരക്ക് ഗതാഗതങ്ങൾക്കും ഒഴികെയുള്ള യാത്രകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് മുതൽ ഓഗസ്റ്റ് രണ്ട് വരെയാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം ഇന്ന് മുതൽ ഓഗസ്റ്റ് രണ്ട് വരെ പൂർണമായും നിരോധിച്ചതായും ജില്ലാ കളക്ടർ വ്യക്തമാക്കി.