ന്യൂഡൽഹി: ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വയനാട് എംപിയായിരിക്കെ രാഹുലിന് വീഴ്ച സംഭവിച്ചുവെന്ന് ബിജെപി എംപി തേജസ്വി സൂര്യ. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഇരുന്നൂറോളം പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തേജസ്വി എംപിയുടെ വിമർശനം.
വയനാട്ടിലെ എംപിയായി രാഹുൽ ചുമതലയിലിരുന്ന കഴിഞ്ഞ 1,800 ദിവസത്തിനിടയ്‌ക്ക്, ഒരിക്കൽ പോലും ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്ക പ്രശ്നങ്ങളെക്കുറിച്ച് പാർലമെന്റിൽ ഉന്നയിച്ചിട്ടില്ല. വയനാട്ടിൽ ഉരുൾപ്പൊട്ടൽ ഭീഷണിയുള്ള പശ്ചിമഘട്ട മേഖലകളിൽ നിന്നും 4,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റി അധികൃതർ 2020ൽ നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നുവരെ നടപടി സ്വീകരിച്ചിട്ടില്ല.
– Kerala witnesses the most number of major landslides in the country. In the last 7 years, 59.2% of the landslides in the country were reported from the state (2,239 out of 3,782).
– An IIT Delhi report, in January 2024, identified that 58.2 per cent of the area in Wayanad… pic.twitter.com/me0oq49MNV
— Tejasvi Surya (@Tejasvi_Surya) July 31, 2024
വയനാടിനെ അഞ്ച് വർഷം പ്രതിനിധീകരിച്ച എംപി ഒരിക്കൽ പോലും ഈ പ്രശ്നം സഭയിൽ ഉന്നയിച്ചിട്ടുമില്ല. വിവിധ മതസംഘടനകളുടെ സമ്മർദ്ദം ഉള്ളതിനാൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ കഴിയുന്നില്ലെന്ന് കേരളത്തിലെ വനംവകുപ്പ് മന്ത്രി അംഗീകരിച്ച കാര്യമാണെന്നും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. ദുരന്തസമയത്ത് ഇത്തരം രാഷ്‌ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നത് നിർഭാഗ്യകരമെന്നായിരുന്നു ഇതുകേട്ട ശശി തരൂർ എംപിയുടെ പ്രതികരണം.















