കേരളത്തെ കണ്ണീരിലാഴ്‌ത്തിയ ഉരുൾപൊട്ടലായിരുന്നു വയനാട്ടിലേത്. രക്ഷാപ്രവർത്തനത്തിനായി ബുധനാഴ്ച വൈകിട്ട് മുതൽ അഹോരാത്രം പ്രയത്‌നിച്ച് 16 മണിക്കൂറിൽ സൈന്യം യാഥാർത്ഥ്യമാക്കിയ ബെയ്‌ലി പാലം ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുടെ ഫലമായിരുന്നു. ആ വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്തവരിൽ ഒരു വനിതാ മേജറും ഉണ്ട്. ബെയ്‌ലി പാലം യാഥാർത്ഥ്യമാക്കിയ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിലെ മേജർ സീത ഷെൽക്കെ.
ദുരന്തമുഖങ്ങളിൽ സ്ത്രീകൾക്കൊന്നും ചെയ്യാനില്ലെന്ന പല്ലവി തിരുത്തിക്കുറിക്കുകയാണ് മേജർ സീത ഷെൽക്കെ. പാലം നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും സീത ഷെൽക്കെയുടെ മേൽനോട്ടം ഉണ്ടായിരുന്നു. ഓരോ ഭാഗങ്ങളും കൂട്ടിയോജിപ്പിക്കുമ്പോൾ അത് സർവതും നഷ്ടപ്പെട്ട ഒരു ജനതയുടെ അവസാന പ്രതീക്ഷയിലേക്കുളള പാലമാണെന്ന് അവർക്ക് അറിയാമായിരുന്നു. രാത്രിയിൽ പാലത്തിന്റെ ഗർഡറുകൾ ഉറപ്പിക്കുന്ന ഘട്ടത്തിൽ അതിനു മുകളിലുണ്ടായിരുന്നു സീത ഷെൽക്കെ. അങ്ങനെ ഓരോന്നും സൂക്ഷ്മതയോടെ നിരീക്ഷിച്ചും നിർദ്ദേശം നൽകിയും അവർ മുന്നിൽ നിന്നു.
Kudos to Maj Seeta Shelke & her team of #MadrasEngineersGroup of #IndianArmy who went beyond all kind of challenges & built the 190ft long bridge with 24 Ton capacity in 16 hours in #Wayanad Started at 9 pm on 31 July & completed at 5:30 pm on 1 Aug. @giridhararamane #OPMADAD pic.twitter.com/QDa6yOt6Z2
— PRO Defence Trivandrum (@DefencePROTvm) August 1, 2024
“>
Major Seeta Shelke & Major Anish, leading from the front, established a makeshift 190 ft bailey bridge with #IndianArmy, @indiannavy and #IndianAirForce, showcasing women #empowerment & teamwork in the face of adversity!#wecare #WayanadLanslide #RescueOperations… pic.twitter.com/8zuceNTZlP
— A. Bharat Bhushan Babu (@SpokespersonMoD) August 1, 2024
“>
മേജർ സീത ഷെൽക്കെയും മേജർ അനീഷുമടങ്ങുന്ന സംഘത്തിനായിരുന്നു ബെയ്‌ലി പാലത്തിന്റെ നിർമാണ ചുമതല. എല്ലാത്തിനും മേൽനോട്ടം വഹിച്ച് വയനാട്ടിലെ സൈനിക ദൗത്യത്തിന്റെ ചുമതല വഹിക്കുന്ന വിടി മാത്യുവും. കൂടുതലും മനുഷ്യ അധ്വാനം വേണ്ടി വരുന്നതാണ് ബെയ്‌ലി പാലം നിർമാണം. കാരണം യന്ത്രസാമഗ്രികൾ എത്തിക്കാൻ കഴിയാത്ത മേഖലകളിൽ പോലും പ്രയോജനപ്പെടത്തക്ക വിധത്തിലാണ് ഇതിന്റെ സാങ്കേതികത.
മുണ്ടക്കൈയെയും അട്ടമലയെയും ബന്ധിപ്പിക്കുന്ന ചൂരൽമലയിലെ പാലം ഉരുൾപൊട്ടലിൽ തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. തുടർന്നാണ് ബെയ്‌ലി പാലം നിർമിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിച്ചത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിക്കുള്ള 190 അടി പാലമാണ് സൈന്യം യാഥാർത്ഥ്യമാക്കിയത്. ഭാരത് മാതാ കി ജയ് വിളികളോടെയാണ് പാലം പൂർത്തിയാക്കിയതിലെ സന്തോഷം സൈനികർ പങ്കുവച്ചത്. . പിന്നാലെ സൈന്യത്തെയും മേജർ സീത ഷെൽക്കെയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.















