വയനാടിന്റെ ഹൃദയത്തിലേക്ക് ഒരു പാലം; ദുരന്തമുഖത്തെ പെൺകരുത്തായി മേജർ സീത ഷെൽക്കെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാടിന്റെ ഹൃദയത്തിലേക്ക് ഒരു പാലം; ദുരന്തമുഖത്തെ പെൺകരുത്തായി മേജർ സീത ഷെൽക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 12:04 am IST
FacebookTwitterWhatsAppTelegram

കേരളത്തെ കണ്ണീരിലാഴ്‌ത്തിയ ഉരുൾപൊട്ടലായിരുന്നു വയനാട്ടിലേത്. രക്ഷാപ്രവർത്തനത്തിനായി ബുധനാഴ്ച വൈകിട്ട് മുതൽ അഹോരാത്രം പ്രയത്‌നിച്ച് 16 മണിക്കൂറിൽ സൈന്യം യാഥാർത്ഥ്യമാക്കിയ ബെയ്‌ലി പാലം ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയുടെ ഫലമായിരുന്നു. ആ വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുത്തവരിൽ ഒരു വനിതാ മേജറും ഉണ്ട്. ബെയ്‌ലി പാലം യാഥാർത്ഥ്യമാക്കിയ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിലെ മേജർ സീത ഷെൽക്കെ.

ദുരന്തമുഖങ്ങളിൽ സ്ത്രീകൾക്കൊന്നും ചെയ്യാനില്ലെന്ന പല്ലവി തിരുത്തിക്കുറിക്കുകയാണ് മേജർ സീത ഷെൽക്കെ. പാലം നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും സീത ഷെൽക്കെയുടെ മേൽനോട്ടം ഉണ്ടായിരുന്നു. ഓരോ ഭാഗങ്ങളും കൂട്ടിയോജിപ്പിക്കുമ്പോൾ അത് സർവതും നഷ്ടപ്പെട്ട ഒരു ജനതയുടെ അവസാന പ്രതീക്ഷയിലേക്കുളള പാലമാണെന്ന് അവർക്ക് അറിയാമായിരുന്നു.  രാത്രിയിൽ പാലത്തിന്റെ ഗർഡറുകൾ ഉറപ്പിക്കുന്ന ഘട്ടത്തിൽ അതിനു മുകളിലുണ്ടായിരുന്നു സീത ഷെൽക്കെ. അങ്ങനെ ഓരോന്നും സൂക്ഷ്മതയോടെ നിരീക്ഷിച്ചും നിർദ്ദേശം നൽകിയും അവർ മുന്നിൽ നിന്നു.

Kudos to Maj Seeta Shelke & her team of #MadrasEngineersGroup of #IndianArmy who went beyond all kind of challenges & built the 190ft long bridge with 24 Ton capacity in 16 hours in #Wayanad Started at 9 pm on 31 July & completed at 5:30 pm on 1 Aug. @giridhararamane #OPMADAD pic.twitter.com/QDa6yOt6Z2

— PRO Defence Trivandrum (@DefencePROTvm) August 1, 2024

“>

Major Seeta Shelke & Major Anish, leading from the front, established a makeshift 190 ft bailey bridge with #IndianArmy, @indiannavy and #IndianAirForce, showcasing women #empowerment & teamwork in the face of adversity!#wecare #WayanadLanslide #RescueOperations… pic.twitter.com/8zuceNTZlP

— A. Bharat Bhushan Babu (@SpokespersonMoD) August 1, 2024

“>

മേജർ സീത ഷെൽക്കെയും മേജർ അനീഷുമടങ്ങുന്ന സംഘത്തിനായിരുന്നു ബെയ്‌ലി പാലത്തിന്റെ നിർമാണ ചുമതല. എല്ലാത്തിനും മേൽനോട്ടം വഹിച്ച് വയനാട്ടിലെ സൈനിക ദൗത്യത്തിന്റെ ചുമതല വഹിക്കുന്ന വിടി മാത്യുവും. കൂടുതലും മനുഷ്യ അധ്വാനം വേണ്ടി വരുന്നതാണ് ബെയ്‌ലി പാലം നിർമാണം. കാരണം യന്ത്രസാമഗ്രികൾ എത്തിക്കാൻ കഴിയാത്ത മേഖലകളിൽ പോലും പ്രയോജനപ്പെടത്തക്ക വിധത്തിലാണ് ഇതിന്റെ സാങ്കേതികത.

മുണ്ടക്കൈയെയും അട്ടമലയെയും ബന്ധിപ്പിക്കുന്ന ചൂരൽമലയിലെ പാലം ഉരുൾപൊട്ടലിൽ തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. തുടർന്നാണ് ബെയ്‌ലി പാലം നിർമിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിച്ചത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിക്കുള്ള 190 അടി പാലമാണ് സൈന്യം യാഥാർത്ഥ്യമാക്കിയത്. ഭാരത് മാതാ കി ജയ് വിളികളോടെയാണ് പാലം പൂർത്തിയാക്കിയതിലെ സന്തോഷം സൈനികർ പങ്കുവച്ചത്. . പിന്നാലെ സൈന്യത്തെയും മേജർ സീത ഷെൽക്കെയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.

Tags: ARMYBailey bridgeWayanad LandslideCHOORALMALAMajor Seeta ShelkeMadras Engineers Group
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies