ന്യൂഡൽഹി: വിവിധ യാത്രാമാർഗ്ഗങ്ങളിലൂടെ മനുഷ്യാവയവങ്ങൾ തടസ്സങ്ങളില്ലാതെ കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം രാജ്യത്തുടനീളം അവയവ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഒരു മാർഗരേഖയായി നിലനിൽക്കും. ആകാശം ,റോഡ്, റെയിൽവേ, ജലപാത തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ അവയവം കൈമാറ്റം ചെയ്യുന്നതിനുള്ള ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളാണിത്.
അവയവ കൈമാറ്റ പ്രക്രിയ കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റ ശസ്ത്രക്രിയയ്‌ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന എണ്ണമറ്റ രോഗികൾക്ക് ആശ്വാസമേകുന്നതാണ് സർക്കാർ നടപടി. ഇത് രാജ്യത്തുടനീളമുള്ള അവയവമാറ്റ ശസ്ത്രക്രിയാ സ്ഥാപനങ്ങളുടെ റോഡ് മാപ്പായി പ്രവർത്തിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. അവയവ ദാതാവും അവയവം സ്വീകരിക്കുന്നയാളും ഒരേ നഗരത്തിലോ വ്യത്യസ്ത നഗരങ്ങളിലോ വ്യത്യസ്ത ആശുപത്രികളിലോ ആയിരിക്കുന്ന സാഹചര്യത്തിൽ ആശുപത്രികൾ തമ്മിൽ അവയവ കൈമാറ്റ യാത്രകൾ നടക്കാറുണ്ട്.
വിമാനമാർഗ്ഗം കൊണ്ടുപോകുന്നതിനുള്ള മാർഗ്ഗനിർദ്ദേശമനുസരിച്ച് അവയവങ്ങൾ വഹിക്കുന്ന വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിംഗിനും എയർ ട്രാഫിക് കൺട്രോളിനോട് മുൻഗണന നൽകണമെന്ന് ആവശ്യപ്പെടാൻ സാധിക്കും. ആംബുലൻസിലും മറ്റ് വാഹനങ്ങളിലും അവയവ കൈമാറ്റ യാത്ര സുഗമമാക്കുന്നതിന് ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ ഗ്രീൻ കോറിഡോർ സംവിധാനം ഉറപ്പാക്കാം. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെആവശ്യപ്പെട്ടു. ട്രാഫിക് പോലീസിനെ ബോധവത്കരിക്കാനും നിർദ്ദേശത്തിൽ പറയുന്നു. നീതി ആയോഗ്, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, അവയവ കൈമാറ്റ ശസ്ത്രക്രിയാ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ചാണ് മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കിയിരിക്കുന്നത്.