മെഡൽവേട്ട തുടരാൻ ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ബാഡ്മിന്റണിൽ ലക്ഷ്യ സെന്നും ബോക്സിംഗിൽ ലവ്‌ലീന ബോർഹോഗെയ്‌നും മെഡലുറപ്പിക്കാൻ ഇന്നിറങ്ങുന്നു. സെമി ബെർത്ത് ഉറപ്പിക്കാൻ ഹോക്കിയിലും ഇന്ത്യ ഇന്നിറങ്ങും.
ഇന്ന് ജയിക്കാനായാൽ ലക്ഷ്യക്ക് ഒളിമ്പിക്‌സിലെ ആദ്യ മെഡൽ സ്വന്തമാക്കാം. ഉച്ചയ്‌ക്ക് 2.20-ന് നടക്കുന്ന സെമി ഫൈനലിൽ ലോക രണ്ടാം നമ്പർ താരം വിക്ടർ അക്സെൽസനാണ് എതിരാളി. പാരിസിൽ ലക്ഷ്യ മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ജോനാഥൻ ക്രിസ്റ്റി, എച്ച്.എസ്. പ്രണോയ്, ചൗ ടിയാൻ ചെൻ എന്നിവരാണ് ലക്ഷ്യക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. ഫെനലിൽ കടന്നാൽ ഇന്ത്യൻ താരത്തിന് മെഡൽ ഉറപ്പാകും. തോറ്റാൽ വെങ്കല മെഡലിനായി മത്സരിക്കണം.
1.30 ന് നടക്കുന്ന ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെയാണ് ഇന്ത്യ നേരിടുന്നത്. 52 വർഷത്തിന് ശേഷം ഓസ്‌ട്രേലിയയെ കീഴടക്കിയതിന്റെ സന്തോഷത്തിലാണ് ഹർമ്മൻപ്രീത് സിംഗും സംഘവും. മത്സരം ജയിച്ചാൽ മെഡലിലേക്ക് ഒരു ചുവടുകൂടി ഇന്ത്യ അടുക്കും.
🗓 𝗗𝗮𝘆 𝟵 𝗮𝗻𝗱 𝘀𝗼𝗺𝗲 𝗰𝗿𝘂𝗰𝗶𝗮𝗹 𝗴𝗮𝗺𝗲𝘀 𝗹𝗶𝗻𝗲𝗱 𝘂𝗽! As we move on to day 9 of #Paris2024, here are some key events lined up for tomorrow 👇
🏑 A huge day awaits the Indian men’s hockey team as they face Great Britain in a must-win quarter-final match to keep… pic.twitter.com/SEgGl8LcC6
— India at Paris 2024 Olympics (@sportwalkmedia) August 3, 2024
“>
തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സ് മെഡൽ ലക്ഷ്യമിട്ടാണ് ലവ്‌ലീന ബോർഗോഹെയ്ൻ 75 കിലോഗ്രാം വിഭാഗത്തിൽ ക്വാർട്ടറിനിറങ്ങുന്നത്. ചൈനയുടെ ലി ക്യൂയാനാണ് എതിരാളി. ക്വാർട്ടറിൽ ജയിച്ചാൽ ലവ്‌ലീനയ്‌ക്ക് മെഡൽ ഉറപ്പാക്കാം.
പാരിസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന നിഷാന്ത് ദേവിന് ക്വാർട്ടിൽ കാലിടറി. ബോക്‌സിംഗ് 71 കിലോ വിഭാഗത്തിൽ മെക്‌സികോയുടെ മാർകൊ വെർദയേയാണ് താരത്തെ കീഴടക്കിയത്. സ്‌കോർ 4-1. ആദ്യ റൗണ്ടിൽ മുന്നേറിയതിന് ശേഷമാണ് നിഷാന്തിന്റെ തോൽവി.