പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനം രാജിവച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ ആയിരത്തിലേറെ വരുന്ന പ്രതിഷേധക്കാർ ഔദ്യോഗിക വസതിയിൽ ഇരച്ചെത്തി മോഷണ പരമ്പരയ്‌ക്ക് തുടക്കമിട്ടു. തിങ്കളാഴ്ച ധാക്കയിലെ പ്രധാന മന്ത്രിയുടെ വസതിയിലെ കസേരയും മേശയും ടെലിവിഷനും വെള്ളി പാത്രങ്ങളും വളർത്തു മൃഗങ്ങളുമടക്കം എല്ലാം മോഷ്ടിച്ചു. ആടും കോഴിയും താറാവും അടക്കം മോഷ്ടിക്കപ്പെട്ടവയിലുണ്ട്.
വസതിയിലുടനീളമുള്ള മുറികൾ കൊള്ളയടിച്ച ഇവർ അടുക്കളയിൽ കയറി ഫ്രിഡ്ജിലുണ്ടായിരുന്ന ബിരിയാണിയും മീനും കഴിക്കുന്നതും കാണാമായിരുന്നു. തളർന്ന പ്രതിഷേധക്കാരിൽ ചിലർ ഹസീനയുടെ കട്ടിലിൽ വിശ്രമിക്കുന്നതും കണ്ടു. ചിലരാകട്ടെ പ്രധാനമന്ത്രിയുടെ സാരി ശേഖരവും വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങുന്ന സ്യൂട്ട്‌കേസുമായി ഓടി രക്ഷപ്പെട്ടു.
Scenes inside Prime Minister’s Residence (Ganabhaban):
– Protesters are looting
– Eating & drinking
– Laying at Sheikh Hasina’s bedroom
– Swimming at PM office pic.twitter.com/k19AXECSpR— BALA (@erbmjha) August 5, 2024
ഹസീന ഗവൺമെൻ്റിന്റെ പതനം ആഘോഷിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന നിരവധിപേർ ധാക്കയിലെ സെൻട്രൽ സ്ക്വയറിൽ തമ്പടിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുക്കയറിയത്.കെട്ടിടത്തിനുള്ളിലെ ഹസീനയുടെ ഛായാചിത്രങ്ങളും പ്രതിഷേധക്കാർ നശിപ്പിച്ചു. വസതിയിലെ തടാകത്തിൽ കുളിക്കുന്ന പ്രതിഷേധക്കാർ മീൻ പിടിക്കുന്നതും കാണാമായിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു.
Protesters steal sarees, utensils from Sheikh Hasina’s home in Dhaka pic.twitter.com/nhS2ep1gMD
— Akshita Nandagopal (@Akshita_N) August 5, 2024
protestors are lying on the bed of former prime minister of Bangladesh and swimming in the lake of Gonobhobon ( residence of prime minister). Meanwhile poor people are seen looting fish, chicken and other things from Gonobhobon.
5 August, 2024#banglaspring #BangladeshProtests pic.twitter.com/1Tn0R0L9Dh
— 🏃♀️💨 O I S H E E 💨 🇧🇩 (@oishee_jg) August 5, 2024