ദുരന്തഭൂമിയിൽ മുഖം മറച്ചെത്തിയ പട്ടാളക്കാരൻ... ദി ഫിയർലെസ് മാൻ ഓഫ് ഇന്ത്യ.. വയനാട് രക്ഷാദൗത്യത്തിന് ചുക്കാൻ പിടിച്ച ലെഫ്. കേണൽ ഋഷി രാജലക്ഷ്മി
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ദുരന്തഭൂമിയിൽ മുഖം മറച്ചെത്തിയ പട്ടാളക്കാരൻ… ദി ഫിയർലെസ് മാൻ ഓഫ് ഇന്ത്യ.. വയനാട് രക്ഷാദൗത്യത്തിന് ചുക്കാൻ പിടിച്ച ലെഫ്. കേണൽ ഋഷി രാജലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 10:07 pm IST
FacebookTwitterWhatsAppTelegram

ഉരുളെടുത്ത വയനാടിന് കരുത്തേകാനെത്തിയ സൈനിക സംഘത്തിൽ മാസ്‌ക് ധരിച്ച ഒരു ഉദ്യോഗസ്ഥനുണ്ട്. രാജ്യത്തിന്റെ മുൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ‘ദി മോസ്റ്റ് ഫിയർലെസ് മാൻ (ഏറ്റവും ഭയമില്ലാത്ത മനുഷ്യൻ)’ എന്ന് വിശേഷിപ്പിച്ച പട്ടാളക്കാരൻ. ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി. 2017, മാർച്ച് 4 ന് കശ്മീരിലെ പുൽവാമയിൽ ഭീകരരെ കീഴടക്കാനുള്ള സേനാ ദൗത്യത്തിനിടെ ജയ്ഷെ മുഹമ്മദിന്റെയും ഹിസ്ബുൾ മുജാഹിദിന്റെയും കേന്ദ്രങ്ങളിൽ നേരിട്ട് ചെന്ന് സംഘത്തലവൻമാരെ അമർച്ചചെയ്ത ധീരജവാൻ, മലയാളിയായ ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മിയാണ് കാരുണ്യത്തിന്റെ സേവനത്തിനായി വയനാട്ടിലെത്തിയിരിക്കുന്നത്.

ശത്രുകളിൽ നിന്ന് തന്റെ രാജ്യത്തെ സംരക്ഷിക്കുക മാത്രമല്ല, അവർക്കൊരു പ്രതിസന്ധി വരുമ്പോൾ കൈത്താങ്ങാവണമെന്ന ഉറച്ച ബോധ്യമാണ് ഋഷിക്കുള്ളത്. ജന്മനാടിന് തിരികെ നൽകാൻ കഴിയുന്ന സേവനമാണ് താൻ വയനാട്ടിൽ ചെയ്യുന്നത്. ‘ഞാൻ മലയാളിയാണ്. ജന്മനാടിന് വേണ്ടി തിരിച്ച് ചെയ്യാൻ പറ്റുന്ന സേവനമായാണ് വയനാട്ടിലെ രക്ഷാദൗത്യത്തെ കാണുന്നത്. ഇതിലും മികച്ച മറ്റൊരു കാര്യമില്ല.’- അദ്ദേഹം പറഞ്ഞു.

”എന്നെ കടന്നേ ഒരു വെടിയുണ്ട നിങ്ങൾക്ക് നേരെ വരികയുള്ളൂ എന്നത് ഏതൊരു സൈനികനും പറയുന്ന വാക്കാണ്. ഇന്ത്യൻ ആർമി എന്നത് വികാരമാണ്. 2017-ൽ കശ്മീരിലെ ദ്രാലിൽ നടത്തിയ ഓപ്പറേഷനിൽ എന്നേക്കാൾ എനിക്ക് വലുത് രാജ്യമായിരുന്നു. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പരിശീലനത്തിൽ നിന്ന് ലഭിച്ച കരുത്താണിത്. ഭീകരാക്രമണത്തെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ കഴിയുമ്പോഴായിരുന്നു ബിപിൻ റാവത്ത് ദി മോസ്റ്റ് ഫിയർലെസ് മാൻ എന്ന് വിശേഷിപ്പിച്ചത്. തകർന്ന മുഖം നേരെയാക്കുന്നതിന് വേണ്ടി ഇതുവരെ 23 ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. ”- കേണൽ ഋഷി പറഞ്ഞു.

you must able to cover your Disabilities and project your Abilities എന്ന ആശയമാണ് തന്റെ മാസ്‌കിലൂടെ പ്രതിധ്വനിക്കുന്നതെന്നും കേണൽ ഋഷി പറയുന്നു. മുഴുവൻ സമയവും മുഖാവരണം ധരിച്ചാണ് ഇപ്പോൾ ലഫ്. കേണൽ ഋഷിയുടെ ജീവിതം. ഒരർഥത്തിൽ രാജ്യസ്നേഹത്തിന്റെയും സമർപ്പണത്തിന്റേയും അടയാളമാണ് ആ മുഖാവരണം.

എൻജിനീയറിംഗ് ബിരുദധാരിയായ ഋഷി കെഎസ്ഇബിയിലെ ജീവനക്കാരനായിരുന്നു. പിന്നീട് എയർ ഇന്ത്യയിൽ ജോലി കിട്ടി. പക്ഷേ, സൈനികനാകണമെന്ന അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ ഇന്ത്യൻ ആർമിയിലെത്തിച്ചത്. ജോലിക്ക് വേണ്ടി ആർമിയിൽ ചേരേണ്ട കാര്യമില്ല, രാജ്യത്തിന് വേണ്ടിയാണെങ്കിൽ മതി സൈനിക സേവനമെന്നാണ് അമ്മ പറഞ്ഞത്. അതാണെന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോട്ടിവേഷൻ. അത് വെറുമൊരു സ്വപ്നമായിരുന്നില്ല, മറിച്ച് സമർപ്പണമായിരുന്നുവെന്ന് അദ്ദേഹം ജീവിതം കൊണ്ട് പിന്നീട് തെളിയിച്ചു.

ഋഷി രാജലക്ഷമി എന്ന സൈനികന്റെ പോരാട്ട വീര്യത്തെ തകർക്കാനായില്ല വെടിയുണ്ടകൾക്ക്. പരിക്കുകൾ ഭേദമായ ഉടൻ തന്റെ സൈനികജീവിതത്തിലേക്ക് അദ്ദേഹം തിരികെയെത്തി. നിലവിൽ ഏഴ് വർഷമായി പങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണ് ലഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി.

Tags: Indian ArmyFEATURED2Wayanad LandslideMajor Rishi Rajalakshmi
ShareTweetSendShare

More News from this section

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Latest News

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies