ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് കാഷ് ഓൺ ഡെലിവറി വഴി ഓർഡർ ചെയ്ത് സാധനം കയ്യിലെത്തുമ്പോൾ ബഹുഭൂരിപക്ഷം പേരും നേരിടുന്ന പ്രധാന പ്രശ്നമാണ് ചില്ലറയെന്നത്. ഡെലിവറി സ്റ്റാഫിന്റെ പക്കലും ബാക്കി നൽകാനായി ചില്ലറ കാണില്ല. എന്നാൽ സൊമാറ്റോയിൽ ഇനി ഇത്തരത്തിലൊരു പ്രശ്നമുണ്ടാകില്ല.
ഉപകാരപ്രദമായൊരു ഫീച്ചറാണ് സൊമാറ്റോ അവതരിപ്പിച്ചിരിക്കുന്നത്. അധിക തുക ഡെലിവറി സ്റ്റാഫിന് നല്‍കിയാല്‍ ബാക്കി തുക ഉടന്‍ തന്നെ ഡെലിവറി സ്റ്റാഫ് ഉപഭോക്താവിന്റെ സൊമാറ്റോ മണി അക്കൗണ്ടിലേക്ക് നല്‍കും. ഭാവിയില്‍ നടത്തുന്ന സൊമാറ്റോ ഇടപാടുകള്‍ക്ക് ഈ തുക ഉപയോഗിക്കാം.
ഓണ്‍ലൈന്‍ ഗ്രോസറി വെബ്‌സൈറ്റായ ബിഗ്ബാസ്‌കറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൗണ്ടാണ് ഈ സൗകര്യം ഒരുക്കിയതെന്ന് കമ്പനി മേധാവി ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി.
For cash on delivery orders, finding exact change can sometimes be inconvenient. Starting today, our customers can pay delivery partners in cash, and ask for the balance amount to be added instantly to their Zomato Money account. This balance can be used towards future delivery… pic.twitter.com/X7HcGQZird
— Deepinder Goyal (@deepigoyal) August 7, 2024