എല്ലാവരുടെയും വീടുകളിൽ പൊതുവെ കേൾക്കുന്ന ഒരു പ്രശ്നമാണ് പാറ്റ ശല്യം. ഇവയെ നശിപ്പിക്കാൻ പല മാർഗ്ഗങ്ങളും നോക്കാറുമുണ്ട് . അതുകൊണ്ടാണ് ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇവയ്ക്ക് വൻ വിലയുള്ളത്.
മത്സ്യം, ആട്, കോഴി എന്നിവയ്ക്ക് സമാനമായി പാറ്റകളിലും പ്രോട്ടീൻ ധാരാളമാണെന്നാണ് റിപ്പോർട്ട്. ഇക്കാരണത്താൽ, ചൈനയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും പാറ്റകളെ ഭക്ഷണമായി ഉപയോഗിക്കുന്നു. ആവശ്യക്കാർ ഏറെയുള്ളതിനാൽ ചിലർ പാറ്റകളെ വളർത്താൻ തുടങ്ങിയിട്ടുണ്ട്.
നമ്മുടെ നാട്ടിലെ ചെമ്മരിയാട്, കോഴി വളർത്തൽ പോലെ ചില രാജ്യങ്ങളിൽ പാറ്റ വളർത്തലും തകൃതിയായി നടത്തുന്നുണ്ട്. പാറ്റകളെ വളർത്തി നല്ല വിലയ്ക്ക് വിൽക്കുന്നു. നിലവിൽ ആറായിരത്തോളം പ്രാണികളെണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. പാറ്റകളും ഈ വിഭാഗത്തിൽ പെടുന്നു. 2030 ആകുമ്പോഴേക്കും ഏകദേശം 8 ബില്യൺ ആളുകൾക്ക് പാറ്റയെ തിന്നുന്ന ശീലമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.
ആഫ്രിക്കയിലെ ടാൻസാനിയയിലാണ് പാറ്റകളെ ധാരാളമായി വളർത്തുന്നത്. ഇവിടെ 1 കിലോ പാറ്റ 5 യൂറോയ്ക്കാണ് വിൽക്കുന്നത്. അതായത് ഏകദേശം 458 രൂപ. ഇവയിൽ നിന്ന് എണ്ണയും ഉത്പാദിപ്പിക്കുന്നുണ്ട്. ഉഗാണ്ടയിലെയും ആഫ്രിക്കയിലെയും ചില ഗോത്രങ്ങൾ പാറ്റയെ തങ്ങളുടെ പ്രധാന ഭക്ഷണമായി കണക്കാക്കുന്നു.
ചൈനയിലെ സിചാങ്ങിലാണ് ലോകത്തിലെ ഏറ്റവും വലിയ പാറ്റ ഉൽപ്പാദന പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്. . ഈ രാജ്യത്തെ റെസ്റ്റോറൻ്റുകളിലും പാറ്റകളുടെ ഒരു പ്രത്യേക വിഭവമുണ്ട്. മാത്രമല്ല, ഔഷധങ്ങളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും നിർമ്മാണത്തിൽ പാറ്റകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.















