'സന്തോഷം...അഭിമാനം'; കരിയർ ബെസ്റ്റ് പ്രകടനത്തോടെ വിരമിക്കാനായിരുന്നു ആഗ്രഹം; ശ്രീജേഷിന്റെ സ്വപ്‌നം സഫലമായെന്ന് കുടുംബം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സന്തോഷം…അഭിമാനം’; കരിയർ ബെസ്റ്റ് പ്രകടനത്തോടെ വിരമിക്കാനായിരുന്നു ആഗ്രഹം; ശ്രീജേഷിന്റെ സ്വപ്‌നം സഫലമായെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 08:29 pm IST
FacebookTwitterWhatsAppTelegram

ഒളിമ്പിക്‌സ് ഹോക്കിയിലെ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ സന്തോഷമെന്ന് ശ്രീജേഷിന്റെ കുടുബം. മെഡലോടെ വിരമിക്കാനുള്ള ശ്രീജേഷിന്റെ സ്വപ്‌നം സഫലമായെന്ന് കുടുംബം പ്രതികരിച്ചു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് കിഴക്കമ്പലത്ത വീട്ടിൽ കുടുംബാംഗങ്ങളും നാട്ടുകാരും വിജയം ആഘേഷിച്ചത്. അവസാന മിനിറ്റുകളിലെ ശ്രീജേഷിന്റെ തകർപ്പൻ പ്രകടനമാണ് ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം മെഡൽ സമ്മാനിച്ചത്.

മകന്റെ നേട്ടത്തിൽ സന്തോഷമെന്നും ദൈവത്തിന് നന്ദിയെന്നും അച്ഛൻ പറഞ്ഞു. സെമിയിൽ തോറ്റതിന് ശേഷം ശ്രീജേഷിന് വലിയ വിഷമമായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ ഇന്ന് മെഡൽ നേടി. ശ്രീയുടെ വിരമിക്കലിൽ വിഷമമില്ല. അവൻ കുറച്ചുനാൾ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കട്ടെ. ജി വി രാജയിലേക്ക് അവൻ പോയതിൽ വിഷമമായിരുന്നെന്നും ഇന്ന് അതോർത്ത്  അഭിമാനം തോന്നുന്നുവെന്നും അമ്മ പറഞ്ഞു.  മെഡൽ നേടുമെന്ന് ഉറപ്പ് നൽകിയാണ് മകനെ മത്സരത്തിന് പറഞ്ഞയച്ചതെന്നും അമ്മ കൂട്ടിച്ചേർത്തു.

കണ്ണീർ പൊഴിച്ചാണ് അച്ഛന്റെ മെഡൽ നേട്ടത്തിൽ മക്കളായ ശ്രീഅൻഷും അനുശ്രീയും സന്തോഷിച്ചത്. ”ദൈവത്തിന് നന്ദി. കരിയർ ബെസ്റ്റ് പെർഫോമൻസോടെ മേജർ ടൂർണമെന്റ് കളിച്ച് റിട്ടയർ ചെയ്യണമെന്നായിരുന്നു വിരമിക്കലിനെ കുറിച്ച് ശ്രീ പറയാറുള്ളത്. കായിക ലോകത്തെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി രാജ്യത്തിന് അഭിമാനമായി വിരമിക്കൽ ആഘോഷിക്കാൻ കഴിയുന്നതിലും മറ്റൊരു നേട്ടമില്ല. ശ്രീജേഷിന്റെ ഹോക്കിയോടുള്ള അഭിനിവേശത്തിന് ദൈവം കൊടുത്ത സമ്മാനമായാണ് ഇതിനെ കാണുന്നത്. ഹോക്കി സ്റ്റിക്കിൽ എന്റെയും മക്കളുടെയും പേരുണ്ടായിരുന്നു.” – ഭാര്യ അനീഷ്യ പ്രതികരിച്ചു.

ശ്രീജേഷിന്റെ ചിറകിലേറിയുള്ള ഇന്ത്യൻ ടീമിന്റെ വിജയത്തിൽ വളരെ അധികം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് സഹോദരൻ ശ്രീജിത്ത് പറഞ്ഞു. ഒളിമ്പിക്‌സ് മെഡൽ നേട്ടത്തോടെയുള്ള വിരമിക്കൽ ഇരട്ടി മധുരമാണെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Dr. AneeshyafamilyPR SREEJESHindian hockey teamBronze MedalPARIS OLYMPICS 2024
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies