മദ്യപിച്ച് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയാൾ ട്രെയിൻ കടന്നുപോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച ഉത്തർപ്രദേശിലെ ബിജ്‌നോറിലായിരുന്നു സംഭവം. റിപ്പോർട്ടുകൾ പ്രകാരം, പുലർച്ചെ 3:30 ഓടെ, ബിജ്‌നോർ നഗരത്തിലെ ആദംപൂർ റെയിൽവേ ക്രോസിൽ ഒരാളെ ട്രെയിൻ തട്ടിയിരിക്കാമെന്ന് ലോക്കോ പൈലറ്റ് പൊലീസിൽ അറിയിച്ചു. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ നേപ്പാൾ സ്വദേശിയായ അമർ ബഹദൂർ റെയിൽവേ ട്രാക്കിന് നടുവിൽ കിടക്കുന്നത് കണ്ടെത്തി. ഭാഗ്യവശാൽ, ബഹാദൂറിനെ ജീവനോടെയും പരിക്കേൽക്കാതെയുമാണ് കണ്ടെത്തിയത്.
സംഭവത്തിന്റെ വീഡിയോ വൈറലായി. സ്ഥലത്ത് പൊലീസ് എത്തുമ്പോൾ ഇയാൾ ട്രാക്കിൽ നിന്ന് എഴുന്നേൽക്കുന്നത് വീഡിയോയിൽ കാണാം.ബഹദൂർ മദ്യപിച്ച് ട്രാക്കിൽ ഉറങ്ങുകയായിരുന്നെന്ന് പൊലീസ് മേധാവി ഉദയ് പ്രതാപ് പറഞ്ഞു. മസൂറി എക്‌സ്‌പ്രസ് ആണ് ഇയാൾ ട്രാക്കിലുണ്ടായിരുന്നപ്പോൾ കടന്നുപോയത്. ഭയന്ന ലോക്കോപൈലറ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. ബഹദൂറിനെ പിന്നീട് പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
जब यमराज जी छुट्टी पर हों तो ऐसा होता है…
UP के जिला बिजनौर में एक शख्स नशे में रेल पटरी पर सो गया। ट्रेन ऊपर से गुजर गई। लोको पायलट ने पुलिस को सूचना भिजवाई कि एक व्यक्ति संभवत ट्रेन से कट गया है। पुलिस पहुंची तो वो नशे में सोता मिला। pic.twitter.com/43j6Bm0lW7
— Sachin Gupta (@SachinGuptaUP) August 8, 2024