ശ്രീനഗറിൽ തൊഴിലാളികൾ കൊല ചെയ്യപ്പെട്ട കേസ്; നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീനഗറിൽ തൊഴിലാളികൾ കൊല ചെയ്യപ്പെട്ട കേസ്; നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 09:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ പഞ്ചാബിൽ നിന്നുള്ള തൊഴിലാളികൾ കൊലചെയ്യപ്പെട്ട കേസിൽ നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. പാകിസ്‍താൻ ആസ്ഥാനമായുള്ള ലഷ്കർ ഇ തൊയ്‌ബ ഹാൻഡ്‌ലർ ഉൾപ്പെടെ നാല് ഭീകരരാണ് പ്രതികൾ. ആക്രമണം നടത്തിയത് ലഷ്കർ ഇ തൊയ്‌ബയും ഇതിന്റെ ശാഖയായ ദി റസിസ്റ്റൻസ് ഫ്രണ്ടും ദി റെസിസ്റ്റൻസ് ഫ്രണ്ടും ചേർന്നാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

ഫെബ്രുവരി 7 ന് ശ്രീനഗറിലെ ഷല്ലാ കടൽ പ്രദേശത്ത് വെച്ച് അമൃത്പാൽ സിംഗ്, രോഹിത് മസിഹ് എന്നീ രണ്ട് തൊഴിലാളികൾക്ക് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ആദിൽ മൻസൂർ ലാംഗൂ എന്ന ഭീകരൻ ഇവർക്ക് നേരെ വെടിയുതിർക്കുകയും അമൃത്പാൽ സിംഗ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രോഹിത് മസിഹ് അടുത്ത ദിവസം മരണത്തിന് കീഴടങ്ങി. ഇരുവരും പഞ്ചാബിലെ അമൃത്‌സറിലെ ചാംയാരി സ്വദേശികളായിരുന്നു.

ആദിൽ മൻസൂർ ലാംഗുവിനെക്കൂടാതെ അഹ്‌റാൻ റസൂൽ ദാർ, ദാവൂദ്, അവരുടെ പാകിസ്താൻ ഹാൻഡ്‌ലർ ജഹാംഗീർ എന്ന പീർ സാഹബ് എന്നീ ഭീകരർക്കും കൊലപാതകത്തിൽ പങ്കുള്ളതായി ജമ്മുവിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കി. കശ്മീർ താഴ്‌വരയിൽ മുമ്പ് നടന്ന ഭീകരാക്രമണങ്ങളിലും ആദിൽ മൻസൂറിന് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസി പറയുന്നു. ഇയാളും കൂട്ടാളികളായ അഹ്‌റാൻ റസൂൽ ദാറും ദാവൂദും ചേർന്ന് ജഹാംഗീറിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നത്.

Tags: charge sheetNational Investigation Agency (NIA)Lashkar-e-Taiba (LeT)Pakistan-based handlerMurder of two labourers
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies