"ആ ശിവക്ഷേത്രത്തിന് 1,500 വർഷം പഴക്കമുണ്ട്, അതും ഇപ്പോൾ വഖഫ് സ്വത്ത്"; നിസഹായത തുറന്നുപറഞ്ഞ് തിരുച്ചെന്തുറൈ ജനത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ആ ശിവക്ഷേത്രത്തിന് 1,500 വർഷം പഴക്കമുണ്ട്, അതും ഇപ്പോൾ വഖഫ് സ്വത്ത്”; നിസഹായത തുറന്നുപറഞ്ഞ് തിരുച്ചെന്തുറൈ ജനത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 03:11 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: വഖഫ് നിയമഭേദഗതി കൊണ്ടുവന്നതിൽ കേന്ദ്രസർക്കാരിന് സർക്കാരിന് നന്ദി അറിയിച്ച് തമിഴ്നാട് തിരുച്ചെന്തുറൈയിലെ ജനങ്ങൾ. നിലവിലെ വഖഫ് നിയമം തമിഴ്നാട്ടിൽ മുസ്ലിം ജനതയെ ഉൾപ്പെടെയാണ് ബാധിക്കുന്നതെന്നും തിരുച്ചെന്തുറൈ നിവാസികൾ ജനം ടിവിയോട് പറഞ്ഞു.

തിരുച്ചെന്തുറൈയിലെ ക്ഷേത്രങ്ങളിൽ വഖഫ് ബോർഡ് ഉന്നയിക്കുന്ന വകാശവാദം തെറ്റാണ്. തങ്ങളുടെ പ്രദേശത്തിലെ ഇരുപതോളം ക്ഷേത്രങ്ങളിലും, 3 പഞ്ചായത്തിലെ മുഴുവൻ ഭൂമിയിലുമാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് വഖഫ് നിയമത്തിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവരുന്നതെന്നും പ്രദേശവാസികൾ സൂചിപ്പിച്ചു.

തിരുച്ചെന്തുറൈയിൽ ക്ഷേത്രങ്ങൾ നിലനിൽക്കുന്ന ഭൂമി തങ്ങളുടെതാണെന്നാണ് വഖഫ് ബോർഡിന്റെ വാദം. അന്തനല്ലൂർ, തിരുച്ചെന്തുറൈ, മേക്കുടി എന്നീ പഞ്ചായത്തുകളിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ ഇവിടെയുള്ള ക്ഷേത്രങ്ങൾ 2,000 – 3,000 വർഷം പഴക്കമുള്ളതാണെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു. രാജരാജ ചോളന്റെ കാലത്ത് പണിതീർത്തതാണ് ക്ഷേത്രങ്ങൾ എന്നുള്ളതിന് തെളിവുകളുണ്ടെന്നുമാണ് വിശ്വാസികൾ പറയുന്നത്. 2022ലാണ് പ്രദേശത്തെ ക്ഷേത്രങ്ങളിലും മൂന്ന് പഞ്ചായത്തുകളിലും വഖഫ് ബോർഡ് അവകാശവാദവുമായി രം​ഗത്തുവന്നത്.

വഖഫ് ബോർഡിന് ഒത്താശ ചെയ്യുന്ന സമീപനമാണ് ഡിഎംകെ എംപിമാരുടേതെന്ന് ഗ്രാമവാസികൾ ചൂണ്ടിക്കാട്ടുന്നു. പാർലമെന്റിൽ തങ്ങൾക്ക് അനുകൂലമായി ഒരക്ഷരം പോലും ഡിഎംകെ അം​ഗങ്ങൾ ശബ്ദിക്കുന്നില്ല. സ്വന്തം ഭൂമിയിൽ ഉടമസ്ഥാവകാശം തെളിയിക്കേണ്ട ഗതികേടിലാണ് തങ്ങൾ. പ്രദേശത്തെ ഭൂമിയുടെ വില കുത്തനെ ഇടിഞ്ഞു. ബാങ്കുകൾ വായ്പ നൽകാതെയായി. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് തങ്ങൾ അനുഭവിക്കുന്നതെന്നും തിരുച്ചെന്തുറൈ ഗ്രാമവാസികൾ പറയുന്നു.

രാജഗോപാൽ എന്ന പ്രദേശവാസി തന്റെ മകളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കാൻ ശ്രമിച്ചപ്പോഴാണ് അത് വഖഫ് ബോർഡിന്റേതാണെന്ന അറിയിപ്പ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് ചോളന്മാർ നിർമ്മിച്ച 1,300 വർഷം പഴക്കമുള്ള ചന്ദ്രശേഖര ക്ഷേത്രം ഉൾപ്പെടെ കൈക്കലാക്കാൻ വഖഫ് ബോർഡ് നീക്കം നടത്തുന്നതായി പ്രദേശവാസികൾ തിരിച്ചറിയുകയായിരുന്നു. വിഷയത്തിൽ ബിജെപിയും മറ്റ് ഹിന്ദുസംഘടനകളും വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സംഭവത്തെ നിയമപരമായി നേരിട്ട് മുന്നോട്ടു പോകുന്നതിനിടെയാണ് കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവരുന്നത്. നിയമഭേദ​ഗതിയിലൂടെ പ്രദേശത്തെ മുസ്ലിം സമുദായത്തിനും ​ഗുണം ചെയ്യുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

തിരുച്ചിറപ്പള്ളി കേന്ദ്രമാക്കി ഭരിച്ചിരുന്ന നവാബ് അൻവറുദ്ദീൻ 3 നൂറ്റാണ്ട് മുമ്പ് ഗ്രാമം മുഴുവൻ ഇസ്ലാം മതനിയമ പ്രകാരം മതാവശ്യത്തിനായി ദാനം അഥവ വഖഫ് നൽകിയതാണെന്നും സ്വാതന്ത്ര്യാനന്തരം ഈ ഭൂമി തങ്ങളുടേതാണെന്നുമാണ് വഖഫ് ബോർഡ് പറയുന്നത്. എന്നാൽ മു​ഗളന്മാർ ഇന്ത്യയിൽ എത്തുന്നതിനു മുൻപ് പണിതീർത്ത ക്ഷേത്രമാണ് പ്രദേശത്തുള്ളതെന്നും അവകാശവാദം അടിസ്ഥാനരഹിതവും, രേഖകളില്ലാത്തതാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

Tags: wakf boardTiruchenduraiWakf BillWakf Act
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies