കൊച്ചി: മൈക്രോ എടിഎമ്മുകൾക്കായി ചൈനീസ് കമ്പനിക്ക് ടെൻഡർ നൽകിയ കേരള ബാങ്ക് നടപടിക്കെതിരായ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേരളാ ബാങ്ക് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ഹർജി ഫയലിൽ സ്വീകരിച്ച ശേഷം എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി വിശദമായ വാദത്തിനായി മാറ്റി. മൈക്രോ എടിഎമ്മിനായി സിറ്റ്‌സാ ടെക്‌നോളജീസ് എന്ന ചൈനീസ് കമ്പനിയുമായിട്ടാണ് കരാറിലേർപ്പെട്ടത്.
ടെൻഡർ യോഗ്യതകളിലടക്കം മാറ്റം വരുത്തിയതായാണ് ആക്ഷേപം. കേരളാ ബാങ്കുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രൈമറി ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ആണ് ഹർജി നൽകിയത്.