ഉരുൾ കവർന്നെടുത്തത് പ്രിയപ്പെട്ടവരെ; ഓർമ്മകളിൽ വിതുമ്പി മുഹമ്മദ് ഹാനി; ചേർത്ത് പിടിച്ച് പ്രധാനമന്ത്രി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉരുൾ കവർന്നെടുത്തത് പ്രിയപ്പെട്ടവരെ; ഓർമ്മകളിൽ വിതുമ്പി മുഹമ്മദ് ഹാനി; ചേർത്ത് പിടിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 08:07 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: വയനാട് ദുരന്തത്തിൽ ഒറ്റ രാത്രികൊണ്ട് അനാഥനായി മാറിയ പത്താം ക്ലാസ്സുകാരൻ മുഹമ്മദ് ഹാനിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിത ബാധിതരെ നേരിൽ കാണാനെത്തിയ പ്രധാനമന്ത്രിക്ക് മുന്നിൽ കാര്യങ്ങൾ വിവരിക്കുമ്പോൾ ഹാനിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. തന്റെ മുന്നിൽ വിതുമ്പിയ ഹാനിയെ പ്രധാനമന്ത്രി ചേർത്ത് നിർത്തി തോളിൽ തട്ടി ആശ്വസിപ്പിച്ചു. തലയിൽ കൈവച്ച് കൂടെയുണ്ടെന്ന് ഉറപ്പ് നൽകി.

മേപ്പാടി സെന്റ് ജോസഫ് സ്കൂളിലെ ക്യാമ്പിലെത്തിയ പ്രധാനമന്ത്രി ആദ്യം കണ്ടത് ഉരുൾപൊട്ടലിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട 16 കാരൻ മുഹമ്മദ് ഹാനിയെയും 14 കാരി ലാവണ്യയെയുമാണ്. വെള്ളാർമല ഗവ: വിഎച്ച്എസ് സിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹാനി. ഹാനിയുടെ കുടുംബത്തിലെ 9 പേരെയാണ് ഉരുളെടുത്തത്. ഉമ്മയും ഉപ്പയും സഹോദരങ്ങളും ഉമ്മുമ്മയുമൊക്കെ അടങ്ങുന്ന കുടുംബം. ഉരുൾപൊട്ടിയ രാത്രി ഉമ്മുമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന ഹാനിക്ക് പിന്നീട് നടന്നതൊക്കെ ഓർത്തെടുത്തു വിവരിക്കുമ്പോൾ ശബ്ദമിടറും. കണ്മുന്നിൽ ഉറ്റവരെ ഉരുൾഎടുത്തപ്പോൾ എന്തുചെയ്യണമെന്നറിയാതെ നിസഹായനായി നിൽക്കേണ്ടി വന്നു. മനോധൈര്യം വീണ്ടെടുത്ത് രണ്ടു ജീവനുകളെ ഹാനി ജീവിതത്തിലേക്ക് പിടിച്ചു കയറ്റി.എഴുപതുകാരിയായ ഉമ്മുമ്മ ആയിഷയേയും ബാപ്പയുടെ അനിയന്റെ മകൾ നാലുവയസ്സുകാരി സിദാറത്തുൽ മുത്തഹയേയും.

‘ദുരന്തത്തിൽ തകർന്ന സ്കൂൾ പുതുക്കി പണിയണം, അവിടെ പഠിക്കണം’ ഇതായിരുന്നു തന്നെ അഭിനന്ദിക്കാനും ആശ്വസിപ്പിക്കാനുമെത്തിയ മന്ത്രിമാരോട് ഹാനിക്ക് പറയാനുണ്ടായിരുന്നത്. ഹാനിയുടെ ഭാവി പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദർശനം. ഒപ്പമുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ആ 16 കാരന് ജീവിതം വീണ്ടും കെട്ടിപ്പടുക്കാനുള്ള പ്രതീക്ഷ കൂടിയാണ് .

Tags: pm modiWayanad Landslide-VictimsMuhammad Hani
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies