ഇന്ത്യൻ റെയിൽവേയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്ലാതെയാണ് നിയമനമെന്നതാണ് പ്രത്യേകത.
3,317 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ നാല് വരെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പത്താം ക്ലാസ്, ഐടിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മധ്യപ്രദേശിാലകും നിയമനം നടക്കുക. 15-24 വയസിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://wcr.indianrailways.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.