കൊച്ചി: കൊച്ചിയിൽ എൻഐഎ റെയ്ഡ്. മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിലാണ് എൻഐഎ റെയ്ഡ്. കതക് പൊളിച്ചാണ് സംഘം വീടിനകത്ത് കയറിയത്.
കേരളത്തിലെ മാവോയിസ്റ്റ് നേതാക്കളുടെ അറസ്റ്റിനെ തുടർന്നാണ് എൻഐഎയുടെ പരിശോധന. എട്ട് പേർ അടങ്ങുന്ന എൻഐഎ സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്. പരിശോധന തുടരുകയാണ്. ഹൃദ്രോഗിയായ മുരളി ഈ വീട്ടിൽ ഒറ്റയ്‌ക്കാണ് താമസം.















