ജിയോ (Jio), എയർടെൽ (Airtel), വിഐ (Vi) തുടങ്ങി ഒട്ടുമിക്ക ടെലികോം കമ്പനികളും താരിഫ് ഉയർത്തി ഉപയോക്താക്കളെ വെട്ടിലാക്കിയിരുന്നു. ഈയൊരു സാഹചര്യത്തിലായിരുന്നു ബിഎസ്എൻഎൽ പഴയ പ്രതാപം വീണ്ടെടുത്ത് രംഗത്തെത്തിയത്. താങ്ങാവുന്ന റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ബിഎസ്എൻഎല്ലിലേക്ക് നിരവധി യൂസേഴ്സ് സ്വിച്ച് ചെയ്തതോടെ ഉപഭോക്താക്കളെ മടക്കികൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇതര ടെലികോം കമ്പനികൾ.
ഇതിന്റെ ഭാഗമായി യൂസേഴ്സിനെ ഏറെ ആകർഷിക്കുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. സബ്സ്ക്രൈബേഴ്സിന് Unlimited ഡാറ്റ നൽകുന്ന പ്ലാനാണിത്. 349 രൂപയാണ് ഈ പാക്കേജിന്റെ നിരക്ക്.
പ്രതിദിനം 2GB വീതം 28 ദിവസത്തേക്ക് നൽകുന്ന 349 രൂപയുടെ പ്ലാനിനൊപ്പം Unlimited കോളിഗും 100 SMSഉം ലഭിക്കും. ഇതുകൂടാതെ 349 രൂപയ്ക്ക് റീചാർജ് ചെയ്യുന്ന യൂസേഴ്സിന് ജിയോയുടെ 5G സർവീസ് ലഭ്യമായ മേഖലകളിൽ Unlimited 5G ഡാറ്റയും ലഭിക്കുന്നതാണ്.