ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഭാര്യ ഒളിച്ചോടി എന്ന വാർത്തകൾ പലപ്പോഴും നാം കേട്ടിരിക്കും. എന്നാൽ ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് അനന്തരവളെ വിവാഹം ചെയ്ത യുവതിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. പങ്കാളിയെ തെരഞ്ഞെടുക്കാനുളള യുവതിയുടെ സ്വാതന്ത്ര്യത്തെ അനുകൂലിക്കുകയും വിയോജിക്കുകയും ചെയ്യുന്നതിനൊപ്പം സംഭവത്തിൽ രൂക്ഷ വിമർശനമുയർത്തുന്നവരാണ് അധികവും.
കേട്ടാൽ മൂക്കത്ത് കൈ വച്ച് പോകുന്ന വാർത്തയാണ് ഗോപാൽഗഞ്ചിൽ നിന്നും വരുന്നത്. സുമൻ എന്ന യുവതിയാണ് തന്റെ ഭർത്താവിനെയും കുടുംബത്തേയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങിയത്. എന്നാൽ പകരം വിവാഹം ചെയ്തതാകട്ടെ സ്വന്തം അനന്തരവളായ ശോഭയേയും. മൂന്ന് വർഷമായി ഇരുവരും ഭ്രാന്തമായ പ്രണയത്തിലാണെന്നാണ് സുമൻ പറയുന്നത്.
ശോഭ മറ്റൊരു വിവാഹം കഴിക്കുന്നത് കാണാൻ ഇഷ്ടമില്ലാത്തതിനാലാണ് ഭർത്താവിനെ വിട്ട് താൻ ഇറങ്ങി വന്നതെന്നും സുമൻ പറയുന്നു. തന്റെ അമ്മായിയോടുള്ള പ്രണയം ശോഭയും വ്യക്തമാക്കി. ഇതിനുപുറമെ ഇരുവരും വിവാഹം ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചു.
बिहार के गोपालगंज से थोड़ा विचित्र मामला सामने आया है….
जहां मामी और भांजी के बीच प्यार हो गया और दोनों ने जन्म-जन्म तक साथ रहने की कसमें खा ली।
मामी- भांजी ने पुरे रिती रेवाज के साथ शादी कर ली….#SameSexMarriage pic.twitter.com/AyDSUzKZBb
— Afroz Alam (@AfrozJournalist) August 12, 2024
ശോഭയുടെ കഴുത്തിൽ താലി ചാർത്തുന്നതും പരസ്പരം പുഷ്പഹാരം അണിയിക്കുന്നതും വീഡിയോയിൽ കാണാം. ശോഭയാണ് തന്റെ ജീവിതത്തിലെ എല്ലാമെന്നാണ് സുമൻ പറയുന്നത്. ഭർത്താവുമായി ഒന്നിച്ച് ജീവിക്കുമ്പോഴും ശോഭയെ നഷ്ടപ്പെടുമോ എന്ന ഭീതി തന്റെയുള്ളിലുണ്ടായിരുന്നുവെന്നും അതിനാലാണ് താൻ ഭർത്താവിനെ ഉപേക്ഷിച്ച് ശോഭയെ വിവാഹം ചെയ്തതെന്നും യുവതി പറഞ്ഞു. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.