ഇന്ത്യയിലും ഇത് സംഭവിക്കുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്; ഹിന്ദുക്കളോട് എങ്ങനെയാണ് കോൺഗ്രസിന് ഇങ്ങനെ അനീതി കാണിക്കാൻ കഴിയുന്നതെന്ന് സന്ദീപ് വാര്യർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയിലും ഇത് സംഭവിക്കുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്; ഹിന്ദുക്കളോട് എങ്ങനെയാണ് കോൺഗ്രസിന് ഇങ്ങനെ അനീതി കാണിക്കാൻ കഴിയുന്നതെന്ന് സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 10:00 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ കണ്ണടച്ച് മോദി സർക്കാരിനെ വിമർശിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. ബംഗ്ലാദേശിൽ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ പ്രതിമകൾ തകർക്കപ്പെടുന്ന കാഴ്ചയെക്കാൾ ദയനീയമാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണമെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു.

‘ബഹുമാന്യനായ രമേശ് ചെന്നിത്തല പറയുന്നത് ഇന്ത്യയിലും ഇത് സംഭവിക്കുമെന്നാണ്. ഒന്നുകിൽ അദ്ദേഹത്തിന് ഇന്ത്യയെ അറിയില്ല, അല്ലെങ്കിൽ ചരിത്രമറിയില്ല. ഷെയ്ഖ് മുജീബുർ റഹ്‌മാനും അവാമി ലീഗും മകൾ ഷെയ്ഖ് ഹസീനയും മോദിയുടെ ബന്ധുക്കളായത് കൊണ്ടുള്ള സ്‌നേഹമല്ല, മറിച്ച് ഇന്ദിരാഗാന്ധിയുടെ കാലം തൊട്ട് അവരോടുള്ള ഇന്ത്യയുടെ സ്‌നേഹവും കരുതലുമാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയപ്പോൾ തുടർന്നത്’ സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.

ഷെയ്ഖ് ഹസീന അധികാരഭ്രഷ്ടയാകുമ്പോൾ നഷ്ടം മോദിക്ക് വ്യക്തിപരമല്ല, മറിച്ച് രാഷ്‌ട്രത്തിനാണ് എന്ന തിരിച്ചറിവ് കോൺഗ്രസ് നേതാക്കൾക്ക് ഇല്ലാതെ പോയല്ലോയെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപിൽ ഇന്ത്യാവിരുദ്ധർ അധികാരം പിടിച്ചപ്പോഴും കോൺഗ്രസുകാർക്ക് ഭ്രാന്തമായ സന്തോഷമായിരുന്നുവെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശിൽ എട്ടുശതമാനം മാത്രം ബാക്കിയുള്ള ഹിന്ദുക്കൾക്കെതിരെ നടക്കുന്ന നരനായാട്ടിൽ കോൺഗ്രസിന് മിണ്ടാട്ടമില്ല. ഗാസ ബോയ് രാഹുൽ ഗാന്ധിയൊന്നും വാ പോലും തുറക്കുന്നില്ല .
ഹിന്ദുക്കളോട് എങ്ങനെയാണ് കോൺഗ്രസിന് ഇങ്ങനെ അനീതി കാണിക്കാൻ കഴിയുന്നതെന്നും വോട്ട് ബാങ്കിന് വേണ്ടി ഇത്രയും തരം താഴാമോ കോൺഗ്രസേയെന്നും ചോദിച്ചാണ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബംഗ്ലാദേശിൽ നടക്കുന്നത് ജനകീയ പ്രക്ഷോഭമാണെന്ന് ആയിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകൾ. മോദി സർക്കാർ ഇതിൽ നിന്നും പാഠം ഉൾക്കൊളളണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. പി.ടി തോമസ് സ്മാരക ഗ്രന്ഥശാല ആന്റ് ഗവേഷണ കേന്ദ്രം കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ അനുസ്മരണം ഉദ്ഘാടനം ചെയ്യവേയായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകൾ.

Tags: ramesh chennithalasandeep g varierസന്ദീപ് വാര്യർഫേസ്ബുക്ക്Bangladesh Unrestബംഗ്ലാദേശ്ഷെയ്ഖ് ഹസീന
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies