ഇടുക്കി: വിഐപി ഡ്യൂട്ടിക്കിടെ വനിത പൊലീസ് ഉദ്യോഗസ്ഥയെ തല്ലിവീഴ്‌ത്തിയ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. ഇടുക്കി മുട്ടം സ്റ്റേഷനിലെ സിപിഒ സിനാജിനെയാണ് ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ് സസ്പെൻഡ് ചെയ്തത്. എന്നാൽ തല്ലുകിട്ടിയ ഉദ്യോഗസ്ഥ പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കിടെയാണ് മർദ്ദനമുണ്ടായത്. ഇവിടെയെത്തിയ സിനാജ് ഉദ്യോഗസ്ഥയെ കരണത്തടിച്ച് വീഴ്‌ത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് ഇവരെ രക്ഷപ്പെടുത്തിയത്.