ഇറ്റാനഗർ: 600 അടി നീളമുള്ള ദേശീയ പതാക വഹിച്ചുകൊണ്ട് അരുണാചൽ പ്രദേശിൽ തിരംഗ റാലി. ഹർ ഘർ തിരംഗ ക്യാമ്പെയ്ന്റെ ഭാഗമായി കിഴക്കൻ കമെങ്ങിലെ സെപ്പാ പ്രദേശത്താണ് ഈ മഹാറാലി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് 2000-ത്തിലേറെ വിദ്യാർത്ഥികളാണ് റാലിയുടെ ഭാഗമായത്. മന്ത്രി മമ നടുംങ്, ബിജെപി എംഎൽഎ ഹയേങ് മംഗ്ഫി എന്നിവരും യാത്രയിൽ പങ്കുച്ചേർന്നിരുന്നു. തിരംഗ റാലിയുടെ വീഡിയോ മുഖ്യമന്ത്രി പ്രേമ ഖണ്ഡു എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
हमारी शान तिरंगा 🇮🇳
A grand 600 ft Tiranga Yatra was held in Seppa, East Kameng, under the Har Ghar Tiranga Program.
Hon Min Shri @NatungMama, Hon MLAs Shri Ealling Tallang, and Shri Hayeng Mangfi were present.#HarGharTiranga pic.twitter.com/sTqTsC6AHM
— Pema Khandu པདྨ་མཁའ་འགྲོ་། (@PemaKhanduBJP) August 13, 2024
പിന്നാലെ പ്രധാനമന്ത്രി സന്തോഷം പങ്കിട്ട് പോസ്റ്റ് റീ പോസ്റ്റ് ചെയ്തു. ഓരോ പൗരന്റെയും ഹൃദയത്തിൽ ദേശസ്നേഹം ആഴത്തിൽ വേരൂന്നിയ ഒരു നാടാണ് അരുണാചൽ പ്രദേശെന്ന് അദ്ദേഹം കുറിച്ചു. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ മഹാറാലിയെന്നും ഹർഘർ തിരംഗ ക്യാമ്പെയ്ൻ എത്ര ആവേശത്തോടെ ഏറ്റെടുക്കുന്നത് കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Arunachal Pradesh is a land where patriotism is deeply rooted in the heart of every citizen. This clearly reflects in the state’s vibrant cultural heritage. Glad to see such enthusiasm towards #HarGharTiranga. https://t.co/seqVK2Cf9H
— Narendra Modi (@narendramodi) August 13, 2024
മുൻ വർഷങ്ങൾക്ക് സമാനമായി ഇത്തവണയും ഘർഹർ തിരംഗ ക്യാമ്പെയ്ൻ രാജ്യവ്യാപകമായി നടത്തുകയാണ്. സോഷ്യൽ മീഡിയ പ്രൊഫൈൽ ഫോട്ടോകൾ ത്രിവർണ പതാകയാക്കി മാറ്റണമെന്നും വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി ചിത്രങ്ങൾ പങ്കുവയ്ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.