പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനായി ആദ്യ സ്വർണം നേടി നാട്ടിലെത്തിയ ജാവലിൻ ത്രോ താരം അർഷദ് നദീം വീണ്ടും വാർത്തകളിൽ നിറയുന്നു. കഴിഞ്ഞ ദിവസം ഭീകര സംഘടനായ ലഷ്‌കർ-ഇ-ത്വയ്ബിന്റെ നേതാവ് ഹാരിസ് ധറുമായി ചർച്ച നടത്തുന്നതിന്റെ വീഡിയോകൾ പുറത്തുവന്നതോടെയാണ് താരം ആദ്യം വിവാദത്തിലായത്. ഇപ്പോൾ സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നതിനിടെയാണ് പുലിവാലി പിടിച്ചത്.
സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നതിനിടെ പശ്ചാത്തലത്തിൽ കേട്ട കൂർക്കം വലിയാണ് താരത്തെ വീണ്ടും ട്രോളന്മാരുടെ പ്രിയനാക്കിയത്. സ്വതന്ത്രദിനത്തിൽ എനിക്ക് നിങ്ങളോട് പറയാനുള്ള രാജ്യത്ത് വേണ്ടി ഒരുമിച്ചു നിൽക്കുമെന്ന പ്രതിജ്ഞയെടുക്കാനണ്. ആരാധകരോട് തനിക്കൊപ്പം നിന്ന് പ്രൊഫൈൽ പിക്ചറുകൾ മാറ്റാനും താരം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കൂർക്കംവലി സന്ദേശത്തിന്റെ പശ്ചാത്തല സംഗീതമായി കേട്ടത്.
ഈ വീഡിയോ നിരവധിപേർ പ്രചരിപ്പിക്കുകയും വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ താരം ഇത് ഡിലീറ്റ് ചെയ്തുവെങ്കിലും വീഡിയോ മിക്ക പേജുകളും പങ്കുവച്ചിരുന്നു. പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ 92.97 മീറ്റർ ദൂരം താണ്ടി ഒളിമ്പിക്സ് റെക്കോർഡോടെയാണ് അർഷദ് സ്വർണം നേടിയത്.
So Arshad Nadeem dropped a vid on Instagram, and there’s someone snoring in the background. The replies are 😭😭 pic.twitter.com/lzSHfpWtz8
— ♡ (@sunflowerbbyx_) August 13, 2024
“>















