ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ താരം മോണി മോർക്കലിനെ നിയമിച്ചു. സെപ്റ്റംബർ ഒന്നുമുതലാകും താരത്തിന്റെ കരാർ തുടങ്ങുക. ജയ് ഷായാണ് പ്രഖ്യാപനം ഔദ്യോഗികമായി സ്ഥരീകരിച്ചത്.
മോർക്കൽ നേരത്തെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനൊപ്പം ലക്നൗ സൂപ്പർ ജയന്റ്സിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്ന് ഗംഭീർ ലക്നൗവിന്റെ മെന്ററായിരുന്നു. കൂടാതെ മോർക്കലും ഗംഭീറും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒരുമിച്ച കളിച്ചിട്ടുമുണ്ട്. ഈ ബന്ധമാണ് താരത്തെ ഇന്ത്യൻ ടീമിലേക്ക് നയിച്ചത്. സെപ്റ്റംബർ 19ന് തുടങ്ങുന്ന ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാകും മോർക്കലിന്റെ ആദ്യ വെല്ലുവിളി.
ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി 247 അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള മോർക്കൽ 544 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2006-2018 വരെയാണ് അദ്ദേഹത്തിന്റെ കരിയർ. നേരത്തെ മോർക്കൽ പാകിസ്താൻ ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു















