തിരുവന്തപുരം: പൂന്തുറയിൽ യുവാവിനെ കുത്തിക്കൊന്നു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പൂന്തുറ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ആളാണ് ഷിബിലിയെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടത്തിയ 22 കാരനായ ഹിജാസ് ഒളിവിലാണ്. ഇരുവരും തമ്മിൽ ഇന്നലെ രാത്രി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പ്രകോപിതാനായ ഹിജാസ് ബീമാപള്ളി ഇടറോഡിൽ വച്ച് ഷിബിലിയെ കുത്തുകയായിരുന്നു.
കുത്തേറ്റ് കിടന്ന ഷിബിലിയെ നാട്ടുകാർ ചേർന്ന് ജനറൽ ഹോസ്പിറ്റലിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.















