നടൻ മാത്യു പെറിയുടെ ജീവനെടുത്തത് 'മയക്കുമരുന്ന് റാണി' നൽകിയ കെറ്റമിൻ; ഇടനിലക്കാരനായത് പ്രശസ്ത സംവിധായകൻ; 5 പേർക്കെതിരെ കേസ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നടൻ മാത്യു പെറിയുടെ ജീവനെടുത്തത് ‘മയക്കുമരുന്ന് റാണി’ നൽകിയ കെറ്റമിൻ; ഇടനിലക്കാരനായത് പ്രശസ്ത സംവിധായകൻ; 5 പേർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 10:54 am IST
Facebook
Twitter
WhatsAppTelegram

നടൻ മാത്യു പെറിയുടെ (Matthew Perry) മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ലഹരിമരുന്ന് കച്ചവടത്തിൽ കുപ്രസിദ്ധി നേടിയ ജസ്വീൻ സംഘയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കെറ്റമിൻ ക്വീൻ അഥവാ മയക്കുമരുന്ന് റാണി എന്നറിയപ്പെടുന്ന ജസ്വീനാണ് മാത്യുവിന്റെ മരണത്തിലേക്ക് നയിച്ച കെറ്റമിൻ (Ketamine) എന്ന ലഹരിമരുന്ന് വിതരണം ചെയ്തതെന്നാണ് കണ്ടെത്തൽ.

41-കാരിയായ ജസ്വീൻ സംഘ ബ്രിട്ടീഷ്-അമേരിക്കൻ പൗരയാണ്. മാരകമായ നാർകോട്ടിക് മരുന്നുകളുടെ വിതരണത്തിൽ യുവതിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനാൽ ഏറെനാളായി അന്വേഷണ ഉദ്യോ​ഗസ്ഥരുടെ റഡാറിലായിരുന്നു അവർ. ലോസ് ഏഞ്ചൽസിലെ കെറ്റമിൻ ക്വീൻ എന്നറിയപ്പെടുന്ന ജസ്വീൻ സംഘയുടെ വീട്ടിലാണ് വിവിധതരം ലഹരിമരുന്നുകൾ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നത്. ഇവരുടെ വീട് ലഹരിക്കച്ചവടത്തിന്റെ കേന്ദ്രമാണെന്ന് പൊലീസ് പറയുന്നു. മെത്തഫെറ്റമിൻ, കൊക്കെയ്ൻ, ക്സനാക്സ് തുടങ്ങിയ ലഹരി മരുന്നുകൾ ഇവരുടെ വീട്ടിൽ ലഭ്യമാണ്. നേരത്തെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ ദ്രാവക രൂപത്തിലുള്ള കെറ്റമിന്റെ 79 ബോട്ടിലുകളും, 2,000 മെത്ത് ​ഗുളികകളും പിടിച്ചെടുത്തിരുന്നു.

മാത്യു പെറിയുടെ ശരീരത്തിൽ ഉയർന്ന അളവിൽ കെറ്റമിൻ കണ്ടെത്തിയതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. നടനെ മരണത്തിലേക്ക് നയിച്ചത് കെറ്റമിന്റെ ഓവർഡോസ് ആണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. 2023 ഒക്ടോബറിലായിരുന്നു മാത്യു പെറിയുടെ മരണം. ഫ്രണ്ട്സ് (Friends) എന്ന വിശ്വപ്രസിദ്ധ സീരീസിലുടെ ലോകമെമ്പാടും ആരാധകരുള്ള നടനായിരുന്നു മാത്യു പെറി. വീട്ടിലെ ബാത്ത്ടെബ്ബിൽ ബോധരഹിതനായി കിടന്നിരുന്ന മാത്യു പെറിയെ സഹായിയാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

മാത്യു പെറിക്ക് ജസ്വീൻ സംഘയിൽ നിന്ന് കെറ്റമിൻ എത്തിച്ചുനൽകുന്നതിന് ഇടനിലക്കാരനായി നിന്നത് സംവിധായകൻ എറിക് ഫ്ലെമിം​ഗ് (Eric Fleming) ആണെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടുതവണയായി 50 കുപ്പി കെറ്റമിനാണ് മയക്കുമരുന്ന് റാണി കൈമാറിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.

Tags: Matthew PerryFriendsMatthew Perry deathKetamineEric Fleming
Share
Tweet
SendShare

More News from this section

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

Latest News

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies