ന്യൂഡൽഹി: കാൻസറിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സിറിയയിലേക്ക് സഹായമെത്തിച്ച് ഇന്ത്യ. ഏകദേശം 1,400 കിലോ കാൻസർ പ്രതിരോധ മരുന്നകൾ സിറിയയിലേക്ക് അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിറിയയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത കണക്കിലെടുത്താണ് ഇന്ത്യയിൽ നിന്ന് മരുന്നുകൾ അയച്ചത്.
”സിറിയയിലേക്ക് ഇന്ത്യ മാനുഷിക സഹായങ്ങൾ എത്തിച്ചു. ഏകദേശം 1,400 കിലോ കാൻസർ പ്രതിരോധ മരുന്നുകളാണ് അയച്ചത്. സിറിയ സർക്കാരിനും അവിടുത്തെ ജനങ്ങൾക്കും മരുന്നുകൾ ഉപകാരപ്രദമാകുമെന്ന് വിചാരിക്കുന്നു. രോഗത്തെ നേരിടാൻ ജനങ്ങൾക്ക് സാധിക്കട്ടെ.”- രൺധീർ ജയ്‌സ്വാൾ കുറിച്ചു.
🇮🇳 sends humanitarian assistance to Syria.
In keeping with its humanitarian commitments, India has despatched anti-cancer drugs to Syria.
The consignment of approx 1400 kgs will support the Syrian government and its people combat the disease. pic.twitter.com/wHpZCEvhcZ
— Randhir Jaiswal (@MEAIndia) August 16, 2024
ഇന്ത്യയും സിറിയയും ചരിത്രപരമായ ബന്ധങ്ങൾ പരസ്പരം പങ്കിടുന്ന രാജ്യങ്ങളാണ്. ഇത് ഇരുരാജ്യങ്ങളിലേയും ജനങ്ങളിൽ സൗഹൃദം വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. ഇന്ത്യയ്‌ക്ക് സിറിയയോടുള്ള പ്രതിബദ്ധത വളരെ വലുതാണ്.
സിറിയയിലുണ്ടായ സംഘർഷത്തിനിടയിലും രാജ്യത്ത് ഇന്ത്യൻ എംബസികൾ തുറന്നിരുന്നു. വിനോദസഞ്ചാരികളായും വ്യവസായികളായും രോഗികളായും നിരവധി ആളുകൾ ഇന്ത്യ സന്ദർശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















