അച്ഛൻ തല്ലാറുണ്ടോയെന്ന് പ്രധാനമന്ത്രി; തല കുലുക്കി ശ്രീയാൻഷ്; ശ്രീജേഷിന്റെ മകനെ ചേർത്തു നിർത്തി വിശേഷങ്ങൾ തിരക്കി മോദി; വീഡിയോ വൈറൽ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അച്ഛൻ തല്ലാറുണ്ടോയെന്ന് പ്രധാനമന്ത്രി; തല കുലുക്കി ശ്രീയാൻഷ്; ശ്രീജേഷിന്റെ മകനെ ചേർത്തു നിർത്തി വിശേഷങ്ങൾ തിരക്കി മോദി; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 08:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത അത്‌ലറ്റുകളുമായി സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറായി വിരമിച്ച പി.ആർ.ശ്രീജേഷും തന്റെ കുടുംബാംഗങ്ങളോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയുടെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ശ്രീജേഷിന്റെ കുടുംബാംഗങ്ങളോടൊപ്പം സംസാരിക്കുന്നതായി കാണാം. ഇതിനിടെയാണ് ശ്രീജേഷിന്റെ മകനായ ശ്രീയാൻഷിനോട് ” അച്ഛൻ അടിക്കാറുണ്ടോ” എന്ന ചോദ്യം പ്രധാനമന്ത്രി ചോദിക്കുന്നത്. ശ്രീജേഷിനെ ചൂണ്ടിക്കാണിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ ചോദ്യം. ഇതിന് മറുപടിയായി ശ്രീയാൻഷ് തലയാട്ടുന്നതും, എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ശ്രീജേഷിന്റെ കുടുംബാംഗങ്ങൾ എല്ലാവരോടും പ്രധാനമന്ത്രി സംസാരിക്കുന്നുണ്ട്. ഇതിന് ശേഷം മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ശ്രീയാൻഷിന് പ്രധാനമന്ത്രി വായിൽ മധുരം വച്ച് കൊടുക്കുന്നതായും കാണാം.

Prime Minister Narendra Modi meeting PR Sreejesh & his family after the historic Bronze medal at Paris Olympics 👏 pic.twitter.com/oV98ELbgW8

— Johns. (@CricCrazyJohns) August 16, 2024

പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിന്റെ സന്തോഷം ശ്രീജേഷും കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന്റെ ഏറ്റവും നല്ല ദിവസമെന്നാണ് ചിത്രത്തിന് ശ്രീജേഷ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചിട്ടുണ്ട്. ശ്രീജേഷിന്റെ മാതാപിതാക്കൾ, ഭാര്യ, മക്കൾ, സഹോദരൻ എന്നിവരേയും പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രത്തിൽ കാണാം.

കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ശ്രീജേഷിന് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കളിക്കാരനിൽ നിന്ന് പരിശീലകനിലേക്കുള്ള മാറ്റത്തിനായി മാനസികമായി തയ്യാറെടുക്കുകയാണെന്നും, ഇതിനായി മൂന്ന് മാസത്തോളം ചെലവഴിക്കുമെന്നും ശ്രീജേഷ് പറയുന്നു. ” കഠിനാധ്വാനം ചെയ്ത് മെഡൽ സ്വന്തമാക്കിയത് എനിക്ക് വേണ്ടിയല്ല, ഈ രാജ്യത്തിന് വേണ്ടിയാണ്. ഈ സന്തോഷത്തിന്റെ ഭാഗാമാകാൻ എല്ലാവരും ചേർന്ന് ഒരുക്കിയ സ്വീകരണം കേക്കിന് മുകളിലുള്ള ചെറി പോലെയാണ്. ഇപ്പോഴുള്ള സന്തോഷത്തെ അത് ഇരട്ടിയാക്കുന്നുവെന്നും” ശ്രീജേഷ് പറയുന്നു.

 

 

Tags: Narendra ModiFEATURED2Hockey StarPR Sreejesh's Son
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

Latest News

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ; നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ സർക്കാർ നടപടി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies